2024 March 01 Friday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

സഊദിയിൽ വിവിധ മേഖലകളിൽ വാക്‌സിനേഷൻ നിബന്ധന നിലവിൽ വന്നു

റിയാദ്: സഊദിയിൽ വിവിധ മേഖലകളിലെ തൊഴിലാളികൾക്ക് വാക്സിനേഷൻ നിബന്ധന നിലവിൽ വന്നു. ആറ് മേഖലകളിലാണ് ഇന്ന് മുതൽ വാക്‌സിനേഷൻ എടുക്കണമെന്ന നിബന്ധന പ്രാല്യത്തിലായത്. റെസ്റ്റോറന്റ്, ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന കടകൾ, ബാർബർ ഷോപ്പ് ആന്റ് ബ്യൂട്ടി പാർലർ, റിക്രൂട്ട്മെന്റ് സ്ഥാപനങ്ങൾ, മൊത്ത, റീട്ടെയിൽ വ്യാപാര സ്റ്റോറുകൾ, മാളുകൾ, വാണിജ്യ കേന്ദ്രങ്ങൾ എന്നിവയിലെ ജീവനക്കാർക്കാണ് വ്യാഴാഴ്ച മുതൽ ഇത് നിർബന്ധമാക്കിയത്.

വാക്‌സിൻ സ്വീകരിക്കാത്തവർ ഓരോ ഏഴു ദിവസം കൂടുമ്പോഴും സ്വന്തം ചിലവിൽ എടുത്ത പിസിആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് കയ്യിൽ കരുതേണ്ടി വരും. തവക്കൽനയിലെ സ്റ്റാറ്റസ് അപ്‌ഡേറ്റ് അനുസരിച്ച് ജോലിസ്ഥലത്ത് ഹാജരാകുന്ന എല്ലാ തൊഴിലാളികൾക്കും രണ്ട് ഡോസ് അല്ലെങ്കിൽ ഒരു ഡോസ് കൊവിഡ് വാക്‌സിൻ നൽകണമെന്ന് മന്ത്രാലയം വ്യക്തമാക്കി. രോഗബാധയിൽ നിന്ന് മോചനമായവരിൽ പ്രതിരോധ ശേഷിയുള്ളവർക്കും ജോലിക്ക് വരാനാകും. മൂന്ന് വിഭാഗങ്ങളും തവക്കൽനയിലെ സ്റ്റാറ്റസ് അടിസ്ഥാനമാക്കിയായിരിക്കും ജോലി ചെയ്യാൻ അർഹരായിരിക്കുക.

ആരോഗ്യ ആരോഗ്യ മേഖല ജീവനക്കാർക്കും വാക്‌സിൻ നിർബന്ധമാക്കിയിട്ടുണ്ട്. ജൂലായ് മുതൽ വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രമേ ആരോഗ്യ മേഖല ജോലിസ്ഥലത്തേക്ക് പ്രവേശനം നൽകൂവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇത് സംബന്ധിച്ച് ആശുപത്രികൾക്ക് മന്ത്രാലയം സർക്കുലർ അയച്ചിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.