2022 December 07 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

യു.എസിലെ കൊവിഡ് മരണങ്ങളിൽ വാക്‌സിനെടുത്തവരുടെ എണ്ണം കൂടിവരുന്നു

വാഷിങ്ടണ്‍: യു.എസില്‍ കൊവിഡ് മരണങ്ങളില്‍ വാക്‌സിനെടുത്തവരുടെ എണ്ണം കൂടിവരുന്നുവെന്ന് റിപ്പോര്‍ട്ട്. യു.എസ് ആസ്ഥാനമായ വാഷിങ്ട്ടണ്‍ പോസ്റ്റ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട്‌ചെയ്തത്. ഈയടുത്താണ് ഈ പ്രതിഭാസം കൂടുതലായിരിക്കുന്നതെന്ന് പറയുന്ന റിപ്പോര്‍ട്ടില്‍ കൊവിഡ് ബാധിച്ച് മരിച്ചവരില്‍ 58 ശതമാനവും വാക്‌സിന്‍ സ്വീകരിച്ചവരാണെന്നും ചൂണ്ടിക്കാട്ടുന്നു.

കൊവിഡ് മൂലം മരിച്ചവരില്‍ ഭൂരിഭാഗവും പൂര്‍ണമായോ ഭാഗികമായോ എങ്കിലും വാക്‌സിന്‍ എടുത്തവരാണ്. കൊവിഡ് വാക്‌സിന്‍ രോഗത്തിന്റെ തീവ്രവത കുറയ്ക്കുമെന്നും ചുരുങ്ങിയത് മരണകാരണങ്ങലിലേക്ക് നയിക്കില്ലെന്നുമുള്ള വാദങ്ങളാണ് പുതിയ രിപ്പോര്‍ട്ടോടെ ചോദ്യംചെയ്യപ്പെടുന്നത്.

2021 സെപ്തംബറില്‍ കൊവിഡ് ഇരകളില്‍ 23 ശതമാനം പേര്‍ മാത്രമായിരുന്നു വാക്‌സിന്‍ സ്വീകരിച്ചവരായി ഉണ്ടായിരുന്നത്. ഈ വര്‍ഷം ജവനുവരിയായപ്പോഴേക്കും അത് ഏതാണ്ട് ഇരട്ടിയായി. ജനുവരിയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരില്‍ 42 ശതമാനവംു വാക്‌സിന്‍ എടുത്തവരായിരുന്നു. ഇപ്പോഴത് വീണ്ടും ഉയര്‍ന്ന് 58 ശതമാനത്തിലെത്തി നില്‍ക്കുന്നു.

കൊവിഡ് വാക്‌സിന്റെ ഫലപ്രാപ്തി കുറയുന്നതിനാലും പ്രായമായവരില്‍ പ്രതിരോധ ശേഷി കുറയുന്നതിനാലും ഒരുതവണയെങ്കിലും വാക്‌സിന്‍ സ്വീകരിച്ചവരില്‍ മരണംകൂടുകയാണ്.

Vaccinated people now make up a majority of COVID deaths


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.