2021 July 28 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സഊദിയിൽ ആഗസ്‌റ്റ് മുതൽ പൊതുസ്ഥലങ്ങളിൽ പ്രവേശനം വാക്‌സിൻ എടുത്തവർക്ക് മാത്രം

റിയാദ്: ആഗസ്‌റ്റ് മുതൽ രാജ്യത്തെ പൊതു സ്ഥലങ്ങളിൽ പ്രവേശനം വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രമായിരിക്കുമെന്നു മുനിസിപ്പൽ, ഗ്രാമകാര്യ, ഭവന കാര്യ മന്ത്രാലയം അറിയിച്ചു. വാക്സിനേഷൻ ലഭിച്ചവരുടെ സ്റ്റാറ്റസ്‌ തവക്കൽനയിൽ രേഖപ്പെടുത്തപ്പെട്ടവർക്ക് മാത്രമായിരിക്കും പ്രവേശനം. എന്നാൽ, വൈറസ് ബാധയേറ്റ് സുഖം പ്രാപിച്ചവർക്കും ഇമ്മ്യൂൺ സ്റ്റാറ്റസ്‌ പ്രകാരം പ്രവേശനം അനുവദിക്കും.

വാണിജ്യ കേന്ദ്രങ്ങൾ, മാളുകൾ, മൊത്തവ്യാപാര, റീട്ടെയിൽ സ്റ്റോറുകൾ, പബ്ലിക് യൂട്ടിലിറ്റി മാർക്കറ്റുകൾ, റെസ്റ്റോറന്റുകൾ, കഫേകൾ, പുരുഷന്മാരുടെ ബാർബർഷോപ്പുകൾ, വനിതാ ബ്യൂട്ടി സലൂണുകൾ എന്നിവയിലേക്ക് പ്രവേശിക്കാൻ സഊദി അംഗീകരിച്ച വാക്സിനുകളുടെ രണ്ട് ഡോസുകൾ സ്വീകരിക്കുകയോ വൈറസ് ബാധയേറ്റ് സുഖം പ്രാപിക്കുകയോ നിർബന്ധമാണെന്ന് മന്ത്രാലയം അറിയിച്ചു. ഒരു പ്രസ്താവനയിൽ.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.