തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിനു കീഴിലെ വിവിധ ബ്ലോക്ക് / നഗരസഭ/ കോര്‍പറേഷന്‍ ഓഫിസുകളില്‍ 1217 പ്രമോട്ടര്‍മാരുടെ താല്‍ക്കാലിക ഒഴിവ്. പട്ടികജാതി വിഭാഗക്കാര്‍ക്കു മാത്രമാണ് അവസരം. ജൂണ്‍ 5 വരെ അപേക്ഷിക്കാം. പ്ലസ് ടു/തത്തുല്യം ആണ് യോഗ്യത. പ്രായം: 1830. ഓണറേറിയം : 10, 000 രൂപ. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപന സെക്രട്ടറിയില്‍ നിന്നുള്ള റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അതതു ജില്ലാ പട്ടികജാതി വികസന ഓഫിസര്‍മാര്‍ക്ക് അപേക്ഷ നല്‍കണം.
പഞ്ചായത്ത് / നഗരസഭ/ കോര്‍പറേഷനുകളിലേക്കുള്ള നിയമനത്തിന് അതതു തദ്ദേശഭരണ സ്ഥാപന പരിധിയിലുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ഏതെങ്കിലുമൊരു തദേശ ഭരണ സ്ഥാപന പരിധിയില്‍ അപേക്ഷകര്‍ ഇല്ലെങ്കില്‍ സമീപ തദ്ദേശഭരണ സ്ഥാപന പരിധിയിലുള്ളവരെ പരിഗണിക്കും. വിശദ വിവരവും അപേക്ഷാ ഫോമിന്റെ മാതൃകയും ബ്ലോക്ക് / നഗരസഭ/ കോര്‍പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളില്‍നിന്ന് ലഭിക്കും. 0471 2737315.
Comments are closed for this post.