2023 September 29 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഈ നാലുമേഖലകളില്‍ യു.എ.ഇയില്‍ വന്‍ തൊഴിലവസരങ്ങള്‍; തൊഴില്‍ അന്വേഷകര്‍ ശ്രദ്ധിക്കുക

ഈ നാലുമേഖലകളില്‍ യു.എ.ഇയില്‍ വന്‍ തൊഴിലവസരങ്ങള്‍; തൊഴില്‍ അന്വേഷകര്‍ ശ്രദ്ധിക്കുക
vacancy in 4 sectors in uae

പതിറ്റാണ്ടുകളായി തൊഴില്‍ തേടി പുറം നാടുകളിലേക്ക് സഞ്ചരിക്കുന്ന മലയാളികളുടെ പ്രിയപ്പെട്ട ഇടമാണ് ഗള്‍ഫ് നാടുകള്‍. മലയാളികള്‍ ഉള്‍പ്പെടെയുളള നിരവധി ഇന്ത്യക്കാരുടെ സാമീപ്യവും, തൊഴിലിന് മികച്ച പ്രതിഫലവും ഗള്‍ഫ് നാടുകളിലേക്ക് തൊഴില്‍ തേടിപ്പോകാന്‍ മലയാളികളെ പ്രേരിപ്പിക്കുന്നുണ്ട്. അതില്‍ തന്നെ യൂറോപ്യന്‍ നാടുകളോട് കിടപിടിക്കുന്ന ജീവിതനിലവാരവും, സൗകര്യങ്ങളുമുളള യു.എ.ഇ മികച്ച തൊഴില്‍ അവസരങ്ങള്‍ തൊഴില്‍ അന്വേഷകര്‍ക്ക് മുന്നില്‍ വെച്ച് നീട്ടുന്നുണ്ട്.യു.എ.ഇയില്‍ പ്രധാനമായും നാല് മേഖലകളിലാണ് മികച്ച തൊഴില്‍ അവസരങ്ങള്‍ തൊഴില്‍ അന്വേഷകരെ കാത്തിരിക്കുന്നത്. അതിനാല്‍ തന്നെ ഈ മേഖലകളെക്കുറിച്ച് അറിഞ്ഞ് വെക്കുന്നത് മികച്ച തൊഴില്‍ അവസരങ്ങള്‍ തേടി നടക്കുന്ന തൊഴില്‍ അന്വേഷകര്‍ക്ക് സഹായകരമാണ്.

വിദ്യാഭ്യാസം, ഏവിയേഷന്‍, ഹെല്‍ത്ത്‌കെയര്‍, റിയല്‍ എസ്‌റ്റേറ്റ് എന്നീ മേഖലകളിലാണ് യു.എ.ഇയില്‍ മികച്ച തൊഴില്‍ അവസരങ്ങളുളളത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അതിനാല്‍ തന്നെ ഈ മേഖലകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് യു.എ.ഇയില്‍ മികച്ച തൊഴില്‍ അവസരങ്ങള്‍ക്കായി ശ്രമിക്കാവുന്നതാണ്.

വിദ്യാഭ്യാസം


260 ഒഴിവുകളാണ് യു.എ.ഇയിലെ പ്രധാന സ്‌കൂള്‍ ഗ്രൂപ്പായ ജെംസ് എജ്യുക്കേഷന്‍ അധ്യാപക അനധ്യാപക തസ്തികകളിലേക്ക് രേഖപ്പെടുത്തിയിട്ടുളളത്. ഈ ഒഴിവുകള്‍ നികത്തുന്നതിനായി അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട്.
ദുബായിലും അബുദാബിയിലുമാണ് യു.എ.ഇയിലുമായിട്ടാണ് ഒഴിവുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ഏവിയേഷന്‍

മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന ഫ്‌ലൈ ദുബായ് ക്യാബിന്‍ ക്രൂ അംഗങ്ങള്‍ മുതല്‍ പൈലറ്റുമാരും എന്‍ജിനീയര്‍മാരും കാറ്റിം?ഗ് ജീവനക്കാരും വരെയുള്ള നാല് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ക്യാബിന്‍ ക്രൂവായി 5 അടി 2 ഇഞ്ച് നീളവും ശാരീരിക ഘമതയുമുള്ള ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ് നന്നായി സംസാരിക്കാന്‍ കഴിയുന്നവരാകണം അപേക്ഷകര്‍. 7,380 ദിര്‍ഹം മാസ ശമ്പളം ലഭിക്കും. അതോടൊപ്പം, 3,800 ദിര്‍ഹത്തിന്റെ മറ്റ് ആനുകൂല്യങ്ങളും മാസത്തില്‍ ലഭിക്കും.

ആരോഗ്യ മേഖല


വലിയ തോതില്‍ യു.എ.ഇയില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയിരിക്കുകയാണ്.2030 ആകുമ്പോഴേക്കും 33,000 നഴ്‌സുമാരും അനുബന്ധ ആരോഗ്യ വിദഗ്ധരെയുമാണ് യു.എ.ഇക്ക് ആവശ്യമായി വരുന്നത്.

ദുബായില്‍ 6,000 ഫിസിഷ്യന്‍മാരുടെയും 11,000 നഴ്‌സുമാരുടെയും ആവശ്യം ഉണ്ടാകും. ജനസംഖ്യാ വര്‍ധനവ്, മെഡിക്കല്‍ ടൂറിസത്തിന്റെ വളര്‍ച്ച, പ്രായമാകുന്ന ജനസംഖ്യ, ചികിത്സാ കണ്ടുപിടിത്തത്തിലും സാങ്കേതികവിദ്യയിലും ഉണ്ടാകുന്ന മുന്നേറ്റം എന്നിവ ആരോഗ്യ പ്രവര്‍ത്തകരുടെ ആവശ്യകത ഉയര്‍ത്തുന്നു.

റിയല്‍ എസ്‌റ്റേറ്റ്

റിയല്‍ എസ്‌റ്റേറ്റ് മേഖലയിലും മികച്ച തൊഴിലവസരങ്ങള്‍ യു.എ.ഇ ഒരുക്കുന്നുണ്ട്. കോവിഡിന് ശേഷം റിയല്‍ എസ്‌റ്റേറ്റ് മേഖല ഉണര്‍ന്ന സാഹചര്യത്തില്‍ പ്രസ്തുത മേഖലയുമായി ബന്ധപ്പെട്ട നിരവധി തൊഴിലവസരങ്ങള്‍ രാജ്യത്തെമ്പാടും ഉയര്‍ന്ന് വരുന്നുണ്ട്.

Content Highlights: -vacancy in 4 sectors in uae
ഈ നാലുമേഖലകളില്‍ യു.എ.ഇയില്‍ വന്‍ തൊഴിലവസരങ്ങള്‍; തൊഴില്‍ അന്വേഷകര്‍ ശ്രദ്ധിക്കുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.