തിരുവനന്തപുരം: ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് എസ്. മണികുമാറിനെ മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാനായി നിയമിക്കണമെന്ന സര്‍ക്കാരിന്റെ ശുപാര്‍ശ അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കത്ത് നല്‍കി.
പക്ഷപാതരഹിതമായി പ്രവര്‍ത്തിക്കാന്‍ എസ് മണികുമാറിന് കഴിയുമോയെന്ന ആശങ്കയാണ് കത്തില്‍ ചൂണ്ടികാട്ടുന്നത്. മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാനെ തെരഞ്ഞെടുക്കുന്ന സമതിയിലും എസ് മണികുമാറിനെ നിയമിക്കുന്നതിനെതിരായ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ പറയുന്നു.
മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി മണികുമാറിന്റെ പേര് മാത്രമാണ് സമിതി യോഗത്തില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത്. ഏകപക്ഷീയമായി ഒരു പേര് അടിച്ചേല്‍പ്പിക്കാനുള്ള തീരുമാനം ജനാധിപത്യവിരുദ്ധവും ദുരൂഹവുമാണെന്നും പ്രതിപക്ഷ നേതാവ് കത്തിലൂടെ അഭിപ്രായപ്പെട്ടു.
Comments are closed for this post.