കൊച്ചി: ആലുവയില്‍ എട്ടുവയസുകാരിക്ക് നേരെയുണ്ടായ ആക്രമണം പൊലിസ് അനാസ്ഥയുടെ തെളിവാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സ്ത്രീകളും കുട്ടികളും നിരന്തരം ആക്രമണത്തിന് ഇരയാകുന്ന നാടായി കേരളം മാറിയിരിക്കുകയാണെന്നും വി.ഡി സതീശന്‍ വിമര്‍ശിച്ചു.
പൊലിസ് പട്രോളിങ് കാര്യക്ഷമമല്ല.ആലുവ പാലസില്‍ മുഖ്യമന്ത്രിക്ക് വലിയ സുരക്ഷയുണ്ടായിരുന്നു, അതിന് തൊട്ടടുത്താണ് പെണ്‍കുട്ടി ക്രൂരമായ ബലാല്‍സംഗത്തിനിരയായത്. ഗ്രോ വാസുവിനോട് വിരോധം തീര്‍ക്കാനാണ് പൊലീസ് ഇഷ്ടപ്പെടുന്നത്. പൊലീസ് ജനങ്ങള്‍ക്ക് മുന്നില്‍ അപഹാസ്യരായി മാറുകയാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ ആക്രമണങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും സര്‍ക്കാര്‍ അനാസ്ഥ തുടരുകയാണ്.
മുഖ്യമന്ത്രി ഒന്നും അറിയുന്നില്ല. മുഖ്യമന്ത്രിയുടെ പൊതുഭരണ വകുപ്പില്‍ ഒരു കോര്‍പറേഷന്‍ ചെയര്‍മാനെ മാറ്റി പുതിയ ആളെ നിയമിച്ചത് പോലെ മുഖ്യമന്ത്രി അറിഞ്ഞില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. എന്ത് തമാശയാണ് കേരളത്തില്‍ നടക്കുന്നതെന്നും ആരാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഭരിക്കുന്നതെന്നും വി ഡി സതീശന്‍ ചോദിച്ചു.
Comments are closed for this post.