2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

തന്നെക്കടിക്കാന്‍ പാമ്പിനെ ‘വെല്ലുവിളിച്ച’ യുവാവ്, പാമ്പുകടിയേറ്റ് മരിച്ചു; സംഭവം ഉത്തര്‍പ്രദേശില്‍

ദിയോറിയ: തന്നെ കടിക്കാന്‍ പാമ്പിനെ വെല്ലുവിളിച്ച യുവാവിന് പാമ്പിന്റെ കടിയേറ്റ് മരണം. ഉത്തര്‍പ്രദേശിലെ ദിയോറിയ ജില്ലയിലാണ് പാമ്പുമായി കളിക്കുന്ന വീഡിയോ ചിത്രീകരിക്കുന്നതിനിടെ 22കാരനായ രോഹിത് ജയ്‌സ്വാള്‍ പാമ്പ് കടിയേറ്റ് മരിച്ചത്.രോഹിത് മദ്യലഹരിയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. താന്‍ ഭഗവാന്‍ ശിവനാണെന്ന് നടിച്ച് തന്നെ കടിക്കാന്‍ രോഹിത് പാമ്പിനെ വെല്ലുവിളിക്കുകയായിരുന്നു. പാമ്പിനെ എടുത്ത കയ്യിലും കഴുത്തിലും ചുറ്റുകയും ചെയ്തു. കടിക്കാനായി സ്വന്തം നാവു പോലും പാമ്പിനെ നേരെ നീട്ടിക്കൊടുത്തു രോഹിത്.

സിഗരറ്റ് വലിക്കുന്നതിനിടെ പാമ്പിനെ കൈകൊണ്ട് അടിക്കുന്നതും വീഡിയോയില്‍ കാണാം.ശംഖുവരയന്‍ വിഭാഗത്തില്‍ പെടുന്ന പാമ്പ് കടിച്ചതാണ് രോഹിതിന്റെ മരണത്തിലേക്ക് നയിച്ചത്.4 മിനിറ്റും 38 സെക്കന്‍ഡും ദൈര്‍ഘ്യമുള്ള വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. പാമ്പുകടിയേറ്റാണ് മരണം സംഭവിച്ചതെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായി ഖുഖുണ്ടു പൊലീസ് സ്‌റ്റേഷന്റെ ചുമതലയുള്ള സന്തോഷ് കുമാര്‍ സിംഗ് പറഞ്ഞു.

Content Highlights:uttar pradesh man gets bitten while filming video with snake dies


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.