2023 December 02 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

യോഗി 2.0; യു.പിയില്‍ സത്യപ്രതിജ്ഞ 25 ന്; മോദിയും അമിത് ഷായും എത്തും

   

ലഖ്‌നൗ: വീണ്ടും അധികാരം പിടിച്ച ബിജെപി നേതാവ് യോഗി ആദിത്യനാഥ് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായി മാര്‍ച്ച് 25ന് സത്യപ്രതിജ്ഞ ചെയ്യും. തുടര്‍ച്ചയായി രണ്ടാം തവണ യുപി മുഖ്യമന്ത്രിയാകുന്ന യോഗിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ലഖ്‌നൗവിലെ അടല്‍ ബിഹാരി വാജ്‌പേയ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ്. വൈകീട്ട് നാല് മണിക്ക് നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മറ്റു കേന്ദ്രമന്ത്രിമാര്‍, ബിജെപിയുടെ കേന്ദ്ര നേതാക്കള്‍, ആര്‍എസ്എസ് നേതാക്കള്‍ എന്നിവരും സംബന്ധിക്കും.

സര്‍ക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികളുടെ നേട്ടം കൈവരിച്ചവരുടെ പ്രതിനിധികളും സത്യപ്രതിജ്ഞാ ചടങ്ങിനെത്തും. ബൃഹദ് പരിപാടിയാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. രാജ്യത്തെ പ്രമുഖ നേതാക്കള്‍ പങ്കെടുക്കുന്ന ചടങ്ങായതിനാല്‍ സുരക്ഷ ശക്തമാക്കും. ഇപ്പോള്‍ തന്നെ മേഖലയില്‍ നിരീക്ഷണം തുടങ്ങിയെന്നാണ് വിവരം.

50000 പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ള സ്റ്റേഡിയമാണിത്. 200 വിവിഐപികള്‍ സ്റ്റേഡിയത്തിലെത്തും.

അഞ്ച് വര്‍ഷം ഭരണം പൂര്‍ത്തിയാക്കി വീണ്ടും തിരഞ്ഞെടുക്കപ്പെടുക എന്നത് യുപിയില്‍ ചരിത്രമാണ്. ബിജെപിയും സമാജ്‌വാദി പാര്‍ട്ടിയും തമ്മിലായിരുന്നു പ്രധാന മല്‍സരം. 125 സീറ്റാണ് എസ്പി നേതൃത്വം നല്‍കുന്ന സഖ്യത്തിന് ലഭിച്ചത്. എസ്പിക്ക് മാത്രം 111 സീറ്റ് കിട്ടി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.