യു.ടി.എസ് ആപ്പ്; ഇനി മുതല്‍ എവിടെ വെച്ചും ട്രെയിന്‍ ടിക്കറ്റെടുക്കാം
കോഴിക്കോട്: സ്റ്റേഷന്‍ കൗണ്ടറില്‍ പോകാതെ ടിക്കറ്റെടുക്കാവുന്ന മൊബൈല്‍ ആപ്പായ അണ്‍ റിസര്‍വ്ഡ് ടിക്കറ്റിങ് സിസ്റ്റം (യു.ടി.എസ്.) കൂടുതല്‍ ജനകീയമാക്കി റെയില്‍വേ.ഇനിമുതല്‍ എവിടെ വച്ചും വിദൂര സ്റ്റേഷനില്‍നിന്ന് മറ്റൊരിടത്തേക്കു ജനറല്‍ ടിക്കറ്റെടുക്കാം. കോഴിക്കോട്ടുള്ള ഒരാള്‍ക്ക് ഷൊര്‍ണൂരില്‍നിന്ന് കൊച്ചിയിലേക്കു പോകാന്‍ ടിക്കറ്റെടുക്കാം. പക്ഷേ, മൂന്നുമണിക്കൂറിനകം യാത്രചെയ്തിരിക്കണമെന്നു മാത്രം. ഇതുവരെ സ്റ്റേഷന്റെ 25 കിലോമീറ്റര്‍ പരിധിക്കകത്ത് മാത്രേ ടിക്കറ്റെടുക്കാന്‍ സാധിച്ചിരുന്നുള്ളൂ.
Comments are closed for this post.