2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഉത്ര കൊലക്കേസില്‍ കുടുംബത്തിനു മുഴുവന്‍ പങ്കെന്നു സൂചന, സൂരജിന്റെ മാതാവിനെയും സഹോദരിയെയും ചോദ്യം ചെയ്ത് പൊലിസ് വിട്ടയച്ചു

കൊല്ലം: അഞ്ചല്‍ ഉത്ര കൊലക്കേസില്‍ ചോദ്യം ചെയ്യാനായി പൊലിസ് കസ്റ്റഡിയിലെടുത്ത പ്രതി സൂരജിന്റെ മാതാവിനെയും സഹോദരിയെയും പൊലിസ് വിട്ടയച്ചു. ആവശ്യമെങ്കില്‍ വീണ്ടും ചോദ്യം ചെയ്യലിനായി വിളിപ്പിക്കുമെന്നറിയിച്ചാണ് തത്ക്കാലം വിട്ടയച്ചത്.
അതേ സമയം നാളെ സൂരജിന്റെ പിതാവിനെ പൊലിസ് വിവിധയിടങ്ങളില്‍ തെളിവെടുപ്പിനായി കൊണ്ടുപോകും. എന്നാല്‍ ഉത്രയുടെ ആഭരണങ്ങള്‍ അമ്മ മണിമേഖല തിരിച്ചറിഞ്ഞു.
കഴിഞ്ഞദിവസം സൂരജിന്റെ അടൂര്‍ പറക്കോട്ടെ വീട്ടില്‍നിന്ന് അന്വേഷണസംഘം കണ്ടെടുത്ത സ്വര്‍ണാഭരണങ്ങള്‍ ക്രൈംബ്രാഞ്ച് ഓഫിസിലെത്തിയാണ് ഇന്നലെ ഉത്രയുടെ അമ്മ മണിമേഖല തിരിച്ചറിഞ്ഞത്. ഉത്രയുടെ മകനും സഹോദരനും മണിമേഖലയ്‌ക്കൊപ്പം ക്രൈംബ്രാഞ്ച് ഓഫിസിലെത്തിയിരുന്നു.

പൊലിസ് ആവശ്യപ്പെട്ടതിനുസരിച്ച് ഉത്രയുടെ വിവാഹ ആല്‍ബവുമായാണ് അമ്മയും സഹോദരനും ഓഫിസിലെത്തിയത്.
ഉത്രയുടെ താലിമാലയും മകന്റെ ആഭരണങ്ങളും പൊലിസ് കണ്ടെടുത്തവയില്‍ ഉണ്ടെന്നും എന്നാല്‍ വിവാഹസമയത്തു നല്‍കിയ മുഴുവന്‍ ആഭരണങ്ങളും പൊലിസ് കണ്ടെടുത്തിട്ടില്ലെന്നും മണിമേഖല വിശദീകരിച്ചു.
38 പവന്‍ സ്വര്‍ണമാണ് കഴിഞ്ഞദിവസം സൂരജിന്റെ വീട്ടില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. സൂരജിന്റെ അച്ഛന്‍ സുരേന്ദ്രന്‍ പണിക്കരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് സ്വര്‍ണം കുഴിച്ചിട്ട വിവരം ഇയാള്‍ വെളിപ്പെടുത്തിയത്. തെളിവ് നശിപ്പിക്കല്‍, ഗാര്‍ഹിക പീഡനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.