ലഖ്‌നോ: മുസ്‌ലിം മതസ്ഥര്‍ക്കതിരെ വിദ്വേഷ പ്രസംഗം നടത്തുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്ത ബജ്‌റംഗ് മുനി ദാസ് അറസ്റ്റില്‍. സീതാപൂരില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞയാഴ്ച ഖാരാബാദില്‍ നടന്ന പ്രസംഗത്തിനിടെയായിരുന്നു ബജ്‌റംഗിന്റെ വിവാദ പരാമര്‍ശം.
പ്രസംഗത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ഇയാള്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ് തയാറായത്.
Comments are closed for this post.