2022 November 30 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

എല്ലാ ഫോണുകള്‍ക്കും ഇനി ഒരു ചാര്‍ജര്‍ മതി; പുതിയ നിയമവുമായി യൂറോപ്യന്‍ യൂണിയന്‍

പാരിസ്: എല്ലാ പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ടാബ്‌ലറ്റുകള്‍ക്കും കാമറകള്‍ക്കും ഉപയോഗിക്കാവുന്ന ഒറ്റ ചാര്‍ജര്‍ എന്ന നിയമം യൂറോപ്യന്‍ യൂണിയന്‍ (ഇ.യു) പാര്‍ലമെന്റ് പാസാക്കി. 2024 മുതല്‍ ഇത്തരം യു.എസ്.ബി കേബിള്‍ മാത്രമേ ഈ ഉപകരണങ്ങള്‍ക്കായി നിര്‍മിക്കാന്‍ പാടുള്ളൂ.

പാര്‍ലമെന്റ് അംഗങ്ങളില്‍ 602 പേര്‍ പുതിയ നിയമത്തിന് അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ 13 പേര്‍ എതിര്‍ത്തു.

ഐ ഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍ കമ്പനിയെ ആയിരിക്കും ഈ നിയമം കൂടുതല്‍ ബാധിക്കുക. യു.എസ്.ബി-സി ഉപയോഗിക്കാവുന്ന പോര്‍ട്ടുകള്‍ എല്ലാ സ്മാര്‍ട്ട് ഫോണുകളിലും ഉള്‍പ്പെടുത്തേണ്ടിവരും. മുഖ്യ എതിരാളികളായ സാംസങ് ഉള്‍പ്പെടെയുള്ളവയ്ക്ക് യു.എസ്.ബി-സി പോര്‍ട്ടാണുള്ളത്. ലാപ്‌ടോപ് നിര്‍മാതാക്കള്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് ചാര്‍ജറിലേക്ക് മാറാന്‍ 2026 വരെ സമയമുണ്ട്.

ഉപഭോക്താക്കള്‍ക്ക് സാമ്പത്തിക ലാഭം ഉണ്ടാവുന്നതിനു പുറമേ ഇലക്ട്രോണിക് വേസ്റ്റ് കുറയ്ക്കാനും എകീകൃത ചാര്‍ജര്‍ വരുന്നതോടെ സാധിക്കും. 27 സമ്പന്ന രാജ്യങ്ങളുള്ള ഇ.യുവിന്റെ തീരുമാനം ലോകത്തെ മറ്റെല്ലാ ഭാഗങ്ങളിലേക്കും എത്തുമെന്നാണ് കരുതപ്പെടുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.