2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

അമേരിക്കന്‍ വൈസ് പ്രസിഡന്റിന്റെ മാധ്യമ സെക്രട്ടറിയ്ക്ക് കൊവിഡ്

വാഷിങ്ടണ്‍: അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ മാധ്യമസെക്രട്ടറിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഓഫിസിലെ ഉദ്യോഗസ്ഥന്റെ ഭാര്യ കൂടിയായ കാത്തി മില്ലര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് ദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിക്കുന്ന വൈറ്റ് ഹൗസിലെ രണ്ടാമത്തെ ജീവനക്കാരിയാണ് കാത്തി.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നിരവധി ഉന്നത യോഗങ്ങളില്‍ കാത്തി മില്ലര്‍ പങ്കെടുത്തിരുന്നു.

മൈക്ക് പെന്‍സിനേയും ഡൊണാള്‍ഡ് ട്രംപിനേയും പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് വൈറ്റ്ഹൗസ് അറിയിച്ചു. കഴിഞ്ഞ ദിവസം ട്രംപിന്റെ സുരക്ഷാ ഉദ്യോഗസ്ഥനും രോഗം സ്ഥിരീകരിച്ചിരുന്നു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.