2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഗസ്സയില്‍ അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന യു.എന്‍ പ്രമേയം അമേരിക്ക വീറ്റോ ചെയ്തു; ക്രൂരത തുടര്‍ന്ന് ഇസ്‌റാഈല്‍

ഗസ്സയില്‍ അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന യു.എന്‍ പ്രമേയം അമേരിക്ക വീറ്റോ ചെയ്തു; ക്രൂരത തുടര്‍ന്ന് ഇസ്‌റാഈല്‍

ഗസ്സ: ഗസ്സയില്‍ അടിയന്തിര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് കൊണ്ടുള്ള യു.എന്‍ സെക്രട്ടറി ജനറലിന്റെയും, രക്ഷാ സമിതിയുടെയും ആവശ്യം അമേരിക്ക ഇടപെട്ട് തള്ളി. 55 രാജ്യങ്ങളുടെ പിന്തുണയോടെ യു.എ.ഇ കൊണ്ടുവന്ന കരട് പ്രമേയമാണ് അമേരിക്ക വീറ്റോ ചെയ്തത്. യുദ്ധം മൂന്നാം മാസത്തിലേക്ക് കടന്നതോടെയാണ് ഗസ്സയിലെ മാനുഷിക ദുരന്തത്തിന് പരിഹാരം കാണമെന്ന ഉദ്ദേശത്തോടെ യു.എന്‍ രക്ഷാ സമിതി ഇന്നലെ വീണ്ടും യോഗം ചേര്‍ന്ന് പ്രമേയ നടപടികള്‍ ആരംഭിച്ചത്. ചൈന, റഷ്യ, ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള വന്‍ ശക്തികളും പ്രമേയത്തെ പിന്തുണച്ചിരുന്നു. യു.എസ് ഇടപെടലോടെ വെടി നിര്‍ത്തല്‍ സാധ്യതയും അവസാനിച്ചിരിക്കുകയാണ്.

വെടിനിര്‍ത്തല്‍ പ്രഖ്യാപനം ഹമാസിന് ഗുണം ചെയ്യുമെന്നും ഇസറാഈലിന് ഭീഷണിയാകുമെന്നുമാണ് യു.എസിന്റെ വാദം. ആയതിനാല്‍ വെടിനിര്‍ത്തലിന് സമയപരിധി നിശ്ചയിക്കാന്‍ ഇസ്രഈലിനെ നിര്‍ബന്ധിക്കാനാവില്ലെന്നും യു.എസ് പ്രതിനിധി റോബര്‍ട്ട് വുഡ് സഭയില്‍ പറഞ്ഞു.

അതേസമയം ഗസ്സയില്‍ ഇസ്‌റാഈല്‍ സൈന്യത്തിന്റെ നരനായാട്ടില്‍ മരണം 17,490 ആയി ഉയര്‍ന്നു. സാധാരണക്കാര്‍ക്കും കുട്ടികള്‍ക്കും നേരെ വ്യാപകമായ ആക്രമണമാണ് ഇസ്രാഈല്‍ നടത്തിക്കൊണ്ടിരിക്കുന്നത്. 7870 കുട്ടികളും, 6121 സ്ത്രീകളും ഇതുവരെ കൊല്ലപ്പെട്ടതായാണ് കണക്ക്. പട്ടിണിയും, ആവശ്യ വസ്തുക്കളുടെ ദൗര്‍ലഭ്യതയും, ആരോഗ്യ സംവിധാനങ്ങളുടെ തകര്‍ച്ചയും ഫലസ്തീനികളുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. ഇന്നലെയും വ്യാപകമായ വ്യോമാക്രമണമാണ് ഗസ്സയിലുടനീളം തുടര്‍ന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.