യു.എന്‍: ജമ്മു കശ്മീരില്‍ ഇന്ത്യ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കാന്‍ ഉടന്‍ നടപടിയെടുക്കണമെന്ന് യു.എസ്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നപരിഹാരത്തിന് മധ്യസ്ഥംവഹിക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തയ്യാറാണെന്നും യു.എസ് അറിയിച്ചു.
‘തടങ്കലിലാക്കിയവരെ മോചിപ്പിക്കാനും നിയന്ത്രണങ്ങള്‍ നീക്കാനും സത്വര നടപടിയുണ്ടാവുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു’- സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ദക്ഷിണേഷ്യന്‍ ഉദ്യോഗസ്ഥ ആലിസ് വെല്‍സ് പറഞ്ഞു.
രാഷ്ട്രീയ, സാമ്പത്തിക മേധാവികള്‍ അടക്കമുള്ളവരുടെ തടങ്കലില്‍ ആശങ്കയുണ്ടെന്നും അവര്‍ അറിയിച്ചു. പ്രാദേശിക നേതാക്കളുമായി സര്‍ക്കാര്‍ രാഷ്ട്രീയ ഇടപെടലുകള്‍ നടത്തണമെന്നും തെരഞ്ഞെടുപ്പ് ഉടന്‍ നടത്തണമെന്നും യു.എസ് ആവശ്യപ്പെട്ടു.
ഇരുരാജ്യങ്ങള്‍ തമ്മില്‍ സംഘര്‍ഷാവസ്ഥ കുറയുന്നതാണ് ലോകത്തിന് നല്ലതെന്നും ഇരുവരും ആവശ്യപ്പെടുകയാണെങ്കില്‍ മധ്യസ്ഥം വഹിക്കാന്‍ യു.എസ് തയ്യാറാണെന്നും അവര്‍ പറഞ്ഞു.
Comments are closed for this post.