2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കടുത്ത മഞ്ഞുവീഴ്ച: കാനഡയില്‍ രണ്ടു അമേരിക്കന്‍ ടൂറിസ്റ്റുകളുടെ മൃതദേഹം കണ്ടെടുത്തു

ഒട്ടാവ: കാനഡയിലെ പാര്‍ക്കിലെ കടുത്ത മഞ്ഞുവീഴ്ചയില്‍പെട്ട് രണ് അമേരിക്കന്‍ വിനോദസഞ്ചാരികള്‍ മരണപ്പെട്ടു. ആല്‍ബര്‍ട്ടയിലെ ബന്‍ഫ് നാഷണല്‍ പാര്‍ക്കിലാണ് സംഭവം. മരണപ്പെട്ട രണ്ടു പേരും ബോസ്റ്റണ്‍ സ്വദേശികളാണ്.

ഇവരെ കാണാതായ വിവരം അറിഞ്ഞതോടെ റെസ്‌ക്യൂടീം പരിശോധന ആരംഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെടുത്തത്. ഇരുവുരടെയും കാറുകള്‍ ലൂയിസ് തടാകത്തിന്റെ സമീപത്ത് നിന്നും കണ്ടെടുത്തു.

ബോസ്റ്റണ്‍ സ്വദേശികളായ ഇവരുടെ വ്യക്തിഗത വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.