2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

നിയന്ത്രണ നീക്കങ്ങള്‍ക്ക് മറുപടി; ചൈനയുടെ 44 യാത്രാ വിമാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ച് യു.എസ്

വാഷിങ്ടണ്‍: യു.എസ് വിമാനക്കമ്പനികള്‍ക്ക് മേല്‍ നടപ്പാക്കിയ നിയന്ത്രണ നീക്കങ്ങള്‍ക്ക് മറുപടിയായി ചൈനയുടെ 44 പാസഞ്ചര്‍ വിമാനങ്ങള്‍ റദ്ദാക്കി അമേരിക്ക. എയര്‍ ചൈന, ചൈന ഇസ്റ്റേണ്‍ എയര്‍ലൈന്‍സ്, ചൈന സതേണ്‍ എയര്‍ലൈന്‍സ്, സിയാമെന്‍ എയര്‍ലൈന്‍സ് എന്നീ കമ്പനികളുടെ കീഴിലുള്ള വിമാനങ്ങളാണ് താല്‍ക്കാലികമായി നിര്‍ത്തലാക്കിയത്.

വിന്റര്‍ ഒളിംപിക്‌സിന് ബെയ്ജിങ് ആതിഥേയത്വം വഹിക്കാനിരിക്കേയാണ് യു.എസ് നടപടി. ജനുവരി 30നും മാര്‍ച്ച് 29നും ഇടയില്‍ യുഎസില്‍നിന്ന് ചൈനയിലേക്കു പോകേണ്ടിയിരുന്ന വിമാനങ്ങള്‍ക്കാണു നിയന്ത്രണം.

യുഎസില്‍നിന്നും ചൈനയിലെത്തിയ യാത്രക്കാര്‍ക്ക് കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് യുഎസിന്റെ അമേരിക്കന്‍, ഡെല്‍റ്റ, യുണൈറ്റഡ് എയര്‍ലൈനുകളുടെ വിമാനങ്ങള്‍ സര്‍ക്യൂട്ട് ബ്രേക്കര്‍ നയം ഉപയോഗിച്ച് ചൈന നിര്‍ത്തലാക്കിയിരുന്നു. (വിമാനങ്ങളില്‍ കൂടുതല്‍ കൊവിഡ് രോഗികള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ആ റൂട്ടിലേക്കുള്ള വിമാനങ്ങള്‍ നിര്‍ത്തുന്നതാണ് ‘സര്‍ക്യൂട്ട് ബ്രേക്കര്‍’).

കൊവിഡ് കേസുകള്‍ കൂടുന്നതിനാല്‍ അതിര്‍ത്തികളില്‍ കര്‍ശന നിയന്ത്രണമാണ് ചൈന പിന്തുടരുന്നത്. സീറോ കൊവിഡ് സമീപനം പിന്തുടരുന്നുണ്ടെങ്കിലും രാജ്യത്ത് ക്ലസ്റ്ററുകളുടെ എണ്ണം വര്‍ധിക്കുന്നുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.