2021 December 06 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പുറത്തിറങ്ങിയാലും രക്ഷയില്ല; ട്രംപിന്റെ ഇംപീച്ച്‌മെന്റ് നടപടി തുടരും, സെനറ്റ് വിചാരണ ഫെബ്രുവരി ഒന്‍പതിന്

വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപിനെ സ്ഥിരമായി പൊതു ഓഫിസ് കൈകാര്യം ചെയ്യുന്നത് വിലക്കുന്നതിനായി യു.എസില്‍ ഇംപീച്ച്‌മെന്റ് നടപടികള്‍ തുടരുന്നു. ഇതിന്റെ ഭാഗമായി സെനറ്റ് വിചാരണ ഫെബ്രുവരി ഒന്‍പതിന് ആരംഭിക്കും.

ജനുവരി ആറിന് യു.എസ് കാപിറ്റോളില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇംപീച്ച്‌മെന്റ് നീക്കം തുടങ്ങിയത്. പ്രസിഡന്റ് സ്ഥാനത്തു നിന്ന് ഇറങ്ങുന്നതിനു മുന്‍പ് തന്നെ, ജനപ്രതിനിധി സഭയില്‍ നിന്ന് ട്രംപ് ഇംപീച്ച് ചെയ്യപ്പെട്ടിരുന്നു. അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രസിഡന്റ് രണ്ട് തവണ ഇംപീച്ച്‌മെന്റ് നടപടി നേരിടുന്നത്.

ഇംപീച്ച്‌മെന്റ് നടപടി സെനറ്റ് അംഗീകരിക്കുമോയെന്ന് വ്യക്തമല്ല. ഡെമോക്രാറ്റുകള്‍ക്ക് ആവശ്യമായ ഭൂരിപക്ഷമില്ലാത്തതാണ് കാരണം. ഇരുപക്ഷവും തുല്യനിലയിലാണ് സെനറ്റില്‍. ഇംപീച്ച്‌മെന്റ് അംഗീകരിക്കണമെങ്കില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്.

ഇംപീച്ച്‌മെന്റ് പാസാവുകയാണെങ്കില്‍ ട്രംപിന് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനോ അധികാരത്തിലേറാനോ സാധിക്കില്ല. മുന്‍ പ്രസിഡന്റ് എന്ന നിലയില്‍ ലഭിക്കുന്ന ആനുകൂല്യങ്ങളും റദ്ദാവും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.