
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലത്തിലെ അനിശ്ചിതത്വം ലോകവിപണയില്‍ വലിയ ചാഞ്ചാട്ടമാണ് ഉണ്ടാക്കുന്നത്. ജോ ബൈഡന് മുന്നേറ്റം ലഭിച്ചതോടെ അമേരിക്കന്‍ വിപണിക്ക് പുറമെ ഏഷ്യന്‍, യൂറോപ്യന്‍ ഓഹരി വിപണികളിലും ഉയര്‍ച്ച ഉണ്ടായി. എന്നാല്‍ പെന്‍സില്‍വാനിയ, മിഷിഗണ്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് ട്രംപ് കോടതിയെ സമീപിക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്ത വിപിണിയില്‍ ചെറിയ അനക്കം സൃഷ്ടിച്ചു.
യുഎസിലെ ആദ്യ തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ ന്യൂയോര്‍ക്കില്‍ എണ്ണ വിലയില്‍ 1.9 ശതമാനം വര്‍ധനവുണ്ടായി. സ്പോട്ട് സ്വര്‍ണ വില 0.3% ഇടിഞ്ഞപ്പോള്‍ ഡോളര്‍ നിരക്ക് ഉയര്‍ന്നു. ഡൊണാള്‍ഡ് ട്രംപ് ആണോ ജോ ബൈഡനാണോ വിജയിക്കുന്നത് എന്നതിന് അനുസരിച്ച് അടുത്ത കുറച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രധാന വിപണികള്‍ ചെറിയ ചാഞ്ചാട്ടം രേഖപ്പെടുത്തും.
എണ്ണ വിപണിയെയാണ് ഈ തിരഞ്ഞെടുപ്പ് ഫലം ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. ആഗോളതലത്തില്‍, കാലാവസ്ഥാ വ്യതിയാനത്തിനെതിരായ ആഭ്യന്തര, അന്തര്‍ദേശീയ ശ്രമങ്ങള്‍, ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം, ഊര്‍ജ്ജ പരിവര്‍ത്തനത്തിന്റെ വേഗത എന്നിവ രൂപപ്പെടുത്തുന്നതില്‍ അടുത്ത പ്രസിഡന്റ് ഒരു പ്രധാന പങ്ക് വഹിക്കും.
പ്രസിഡന്റായിരിക്കെ പ്രമുഖ എണ്ണ ഉല്പാദകരായ ഇറാനും വെനിസ്വേലയ്ക്കുമെതിരെ ട്രംപ് കടുത്ത നിലപാട് സ്വീകരിച്ചിരുന്നു. ചൈനയുമായുള്ള വ്യാപാര പിരിമുറുക്കങ്ങള്‍ വര്‍ദ്ധിപ്പിക്കാനും ട്രംപ് കാരണമായി. ബൈഡന് വിജയിക്കുകയാണെങ്കില്‍ ഓഹരി, ചരക്ക് വിപണികളില്‍ ഉയര്‍ച്ച രെഖപ്പെടുത്തിയേക്കും.
തിരഞ്ഞെടുപ്പ് ഫലം വൈകുന്ന സാഹചര്യത്തില്‍ എണ്ണ വിലയും മറ്റ് ചരക്കുകളും കൂടുതല്‍ ദുര്‍ബലമാകാന്‍ കാരണമാകും.