2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ആര്‍.എസ്.എസ് ബന്ധം: സൊനാല്‍ ഷായും അമിത് ജാനിയും ബൈഡന്റെ ടീമില്‍നിന്നു പുറത്ത്

വാഷിങ്ടണ്‍: ബി.ജെ.പി- ആര്‍.എസ്.എസ് ബന്ധമുള്ള ഇന്ത്യന്‍-അമേരിക്കന്‍ വംശജരായ ഡമോക്രാറ്റുകളെ അഡ്മിനിസ്‌ട്രേറ്റീവ് ടീമില്‍ ഉള്‍പ്പെടുത്താതെ യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. യു.എസില്‍ കഴിഞ്ഞദിവസം പ്രസിഡന്റായി അധികാരമേറ്റ് ബൈഡന്‍ 13 സ്ത്രീകളടക്കം 20 ഓളം ഇന്ത്യക്കാരാണ് തന്റെ അഡ്മിനിസ്‌ട്രേറ്റീവ് ടീമിലെ പ്രധാനപ്പെട്ട തസ്തികകളിലേക്ക് നോമിനേറ്റ് ചെയ്തിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചാരണ ടീമില്‍ സജീവമായിരുന്ന ഇന്ത്യന്‍ വംശജരായ സൊനാല്‍ ഷാ, അമിത് ജാനി എന്നിവര്‍ ബൈഡന്റെ അഡ്മിനിസ്‌ട്രേറ്റീവ് ടീമില്‍ ഉള്‍പ്പെട്ടിട്ടില്ല. ഇതിന് കാരണം ആര്‍.എസ്.എസ് ബന്ധമാണെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ദി ട്രൈബ്യൂണ്‍ ആണ് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ബൈഡന്റെ യൂനിറ്റി ടാസ്‌ക് ഫോഴ്‌സില്‍ പ്രവര്‍വത്തിച്ചിരുന്ന സൊനാല്‍ ഷായുടെ പിതാവ് അമേരിക്കയിലെ ബി.ജെ.പി അനുകൂല സംഘടനയുടെ പ്രസിഡന്റും ആര്‍.എസ്.എസ് നടത്തുന്ന ഏകല്‍ വിദ്യാലയ സ്ഥാപകനുമാണ്. സൊനാല്‍ ഷാ ഏകല്‍ വിദ്യാലയത്തിന് വേണ്ടി ഫണ്ട് പിരിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്. ജാനിയുടെ കുടുംബത്തിന് മോദിയുമായും മറ്റ് ബി.ജെ.പി നേതാക്കളുമായും അടുത്ത ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ട്രംപിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ടീമില്‍ ബി.ജെ.പി-ആര്‍.എസ്.എസ് ബന്ധമുള്ളവര്‍ ആരും ഇല്ലെന്നും അത്തരക്കാരെ ഉള്‍പ്പെടുത്തരുതെന്ന് ഇന്ത്യന്‍ അമേരിക്കന്‍ സംഘടനകള്‍ ബൈഡനോട് ആവശ്യപ്പെ
ട്ടിരുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.