2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കുടിയേറ്റ പ്രതിസന്ധി; അവസരം മുതലെടുക്കാന്‍ യു.എസ്; മൂന്ന് മാസം കൊണ്ട് വിസ നല്‍കിയത് 90,000 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക്

കുടിയേറ്റ പ്രതിസന്ധി; അവസരം മുതലെടുക്കാന്‍ യു.എസ്; മൂന്ന് മാസം കൊണ്ട് വിസ നല്‍കിയത് 90,000 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക്

ഉപരിപഠനത്തിനായി രാജ്യം വിടുന്ന ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞെടുക്കുന്ന രാജ്യങ്ങളിലൊന്നാണ് അമേരിക്ക. യു.കെ, കാനഡ, ജര്‍മ്മനി എന്നീ പോപ്പുലര്‍ ഡെസ്റ്റിനേഷനുകളോടൊപ്പം അമേരിക്കയിലേക്കും വ്യാപകമായ കുടിയേറ്റം ഇന്ത്യയില്‍ നിന്ന് ഉണ്ടായിട്ടുണ്ട്. മെച്ചപ്പെട്ട തൊഴില്‍ സാധ്യതകളും, പഠന സമ്പ്രദായവും, ഉയര്‍ന്ന ജീവിത നിലവാരവുമൊക്കെയാണ് പലരെയും അമേരിക്കന്‍ വന്‍കര തൊടാന്‍ പ്രേരിപ്പിക്കുന്ന പ്രധാന ഘടകങ്ങള്‍.

കൊവിഡ് കാലത്ത് മന്ദ ഗതിയിലായ അമേരിക്കന്‍ കുടിയേറ്റം ഒരിടവേളക്ക് ശേഷം പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവരവിന്റെ പാതയിലാണിപ്പോള്‍. 2023ല്‍ യു.എസിലേക്കുള്ള വിദ്യാര്‍ഥി കുടിയേറ്റം സര്‍വ്വകാല റെക്കോര്‍ഡ് മറികടക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. വേനലവധിക്ക് ശേഷമുള്ള ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായി 90,000 വിദ്യാര്‍ഥി വിസകളാണ് ഇന്ത്യക്കാര്‍ക്ക് മാത്രമായി അമേരിക്ക അനുവദിച്ചിട്ടുള്ളത്. ഈ സമ്മറില്‍ യു.എസ് അനുവദിച്ച ആകെ സ്റ്റുഡന്റ് വിസകളുടെ നാലിലൊന്നും ഇന്ത്യയിലേക്കാണെന്നാണ് യു.എസ് എംബസി പുറത്തുവിട്ട പോസറ്റില്‍ പറയുന്നത്.

   

പ്രതീക്ഷയുയര്‍ത്തി യു.എസ്
കാനഡയും ഇന്ത്യയുമായുള്ള നയതന്ത്ര പ്രതിസന്ധിയും യൂറോപ്യന്‍ രാജ്യങ്ങളില്‍ വ്യാപകമായ കുടിയേറ്റ വിരുദ്ധ വികാരങ്ങളും ഉപരിപഠനത്തിനായി മറ്റ് രാജ്യങ്ങള്‍ തെരഞ്ഞെടുക്കാന്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിതരാക്കിയിരിക്കുകയാണ്. ഈ സാഹചര്യം മുതലെടുത്ത് കൊണ്ട് അമേരിക്ക, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് പല പുതിയ പദ്ധതികളും ആവിശ്കരിച്ചിട്ടുണ്ട്. യു.എസ്, വിസ കാലാവധി കുറയ്ക്കാനുള്ള തീരുമാനങ്ങളുമായി രംഗത്തെത്തിയതും, ഫ്രാന്‍സ്, പുതുതായി 30,000 ലധികം ഇന്ത്യന്‍ വിദ്യാര്‍ഥികളെ രാജ്യത്തെത്തിക്കാന്‍ തീരുമാനിച്ചതും ഇതിന്റെ ഭാഗമാണ്.

എല്ലാ കാലത്തും ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രിയപ്പെട്ട ഇടമായിരുന്നു യു.എസ്. 2022ല്‍ യു.എസിലെ വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ചൈനയെ മറികടന്ന് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയരുന്നു. 2020ലാണെങ്കില്‍ ഏകദേശം 207,000 ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് യു.എസിലുണ്ടായിരുന്നത്. തല്‍സ്ഥിതി തുടരുകയാണെങ്കില്‍ വരും നാളുകളില്‍ ഈ എണ്ണം കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിസ നടപടിക്രമങ്ങള്‍ ലഘൂകരിച്ചതും, ഇന്ത്യന്‍ വിദ്യാര്‍ഥികളെ ലക്ഷ്യം വെച്ചുകൊണ്ട് വിവിധ സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍ പ്രാവര്‍ത്തികമാക്കിയതും, യൂണിവേഴ്‌സിറ്റികളുടെ ഫോറിന്‍ പ്രോഗ്രാമുകളുമൊക്കെയാണ് ഇന്ത്യന്‍ കുടിയേറ്റം വ്യാപകമാവാന്‍ കാരണമെന്നാണ് കണ്ടെത്തല്‍.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.