2022 November 30 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

മനുഷ്യനേക്കാള്‍ വേഗത്തില്‍ ഫ്രഞ്ച് ഫ്രൈസ് ഉണ്ടാക്കുന്ന റോബോട്ടുമായി യു.എസ്

കാലിഫോര്‍ണിയ: ഫാസ്റ്റ്ഫുഡ് വിഭവങ്ങളായ ഫ്രഞ്ച് ഫ്രൈസും ഒനിയന്‍ ഫ്രൈയും ഹൈടെക് ആവുന്നു. മനുഷ്യനേക്കാള്‍ വേഗത്തില്‍ ഫ്രഞ്ച് ഫ്രൈസും മറ്റ് എണ്ണപ്പലഹാരങ്ങളുമുണ്ടാക്കുന്ന റോബോട്ടുകളെ സജ്ജമാക്കിയിരിക്കുകയാണ് കാലിഫോര്‍ണിയയിലെ മിസോ റോബോട്ടിക്‌സ് എന്ന കമ്പനി.

ഉയര്‍ന്ന ചൂടില്‍ തിളച്ചുമറിയുന്ന എണ്ണയിലേക്ക് ഉരുളക്കിഴങ്ങ് നുറുങ്ങുകളിട്ട് റോബോട്ട് പാചകംചെയ്യുന്നതിന്റെ ചിത്രങ്ങളും കമ്പനി പുറത്തുവിട്ടു. പാകമായവ റോബോട്ട് തന്നെ പാത്രങ്ങളിലേക്ക് മാറ്റും.

കാമറകളുടെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും സഹായത്തോടെയാണ് ഫഌപ്പി-2 എന്ന യന്ത്ര മനുഷ്യന്‍ പ്രവര്‍ത്തിക്കുന്നത്. ഒരേസമയം നിരവധി ഭക്ഷ്യവസ്തുക്കള്‍ പാചകംചെയ്യാന്‍ ഫഌപ്പിക്ക് സാധിക്കും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.