
ഇതുസംബന്ധിച്ച എക്സിക്യുട്ടീവ് ഓര്‍ഡറില്‍ ഡൊണാള്‍ഡ് ട്രംപ് ഇന്ന് ഒപ്പുവയ്ക്കും
വാഷിങ്ടണ്‍: തൊഴില്‍ രംഗത്ത് ഉന്നത പരിചയമുള്ളവര്‍ക്ക് മാത്രം എച്ച്1-ബി വിസ അനുവദിച്ചാല്‍ മതിയെന്ന ലക്ഷ്യംവച്ചുള്ള പുതിയ എക്സിക്യൂട്ടീവ് ഓര്‍ഡറില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ന് ഒപ്പുവയ്ക്കും.
അനധികൃത കുടിയേറ്റം തടയുന്നതിനു വേണ്ടിയാണ് ഇങ്ങനൊരു മാനദണ്ഡം വച്ചതെന്നാണ് വിശദീകരണം. വലിയ ശമ്പളക്കാര്‍ക്കോ അല്ലെങ്കില്‍ തൊഴിലില്‍ ഉന്നത പരിചയം ഉള്ളവര്‍ക്കോ മാത്രം എച്ച്1- ബി വിസ അനുവദിച്ചാല്‍ മതിയെന്നാണ് പുതിയ ഉത്തരവ്.
ഇന്ത്യയില്‍ നിന്നടക്കമുള്ള നിരവധി ടെക്കികള്‍ക്ക് വലിയ പ്രത്യാഘാതമുണ്ടാക്കുന്നതാണ് പുതിയ പദ്ധതി. ചില ഐ.ടി കമ്പനികള്‍ ചെറിയ ശമ്പളത്തില്‍ പുറത്തുനിന്ന് ആളുകളെ എടുക്കുന്നത് അമേരിക്കക്കാരെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് വിസാ നിയമത്തില്‍ മാറ്റം വരുത്തുന്നത്.