
വാഷിങ്ടണ്‍: മധ്യ പൗരസ്ത്യ രാജ്യങ്ങള്‍ക്കു മേല്‍ യു.എസ് ഏര്‍പെടുത്തിയ ലാപ്ടോപ് വിലക്ക് പിന്‍വലിച്ചു. ട്രംപ് ഭരണകൂടത്തിന്റെ നടപടിക്കെതിരെ ശക്തമായ വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്.
നേരത്തെ, ഇത്തിഹാദ്, ടര്‍ക്കിഷ്, എമിറേറ്റ്സ് എയര്‍ലൈനുകള്‍ വിലക്ക് നീക്കി രംഗത്തു വന്നിരുന്നു.
മാര്‍ച്ചിലാണ് ഈജിപ്ത്, മൊറോക്കോ, ജോര്ഡന്, യു.എ.ഇ, സൗദി അറേബ്യ, കുവൈത്ത്, ഖത്തര്‍, തുര്‍ക്കി എന്നീ മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വിസുകളില്‍ യു.എസ് ലാപ്ടോപ് ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ നിരോധിച്ചത്. തീവ്രവാദികള്‍ ആക്രമണം നടത്താന്‍ ഇത്തരം ഉപകരണങ്ങള്‍ ഉപയോഗിച്ചേക്കാം എന്നായിരുന്നു നിരോധനത്തിന് ട്രംപ് ഭരണകൂടം നല്കിയ വിശദീകരണം.