നവാഷിങ്ടൺ: മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ വധവുമായി ബന്ധപ്പെട്ട് സഊദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെതിരേയുള്ള കേസ് യു.എസ് കോടതി തള്ളി. 2018 ലെ വധക്കേസിൽ മുഹമ്മദ് ബിൻ സൽമാനെതിരേ പ്രതിചേർക്കാനാകില്ലെന്ന് വാഷിങ്ടൺ ഫെഡറൽ ജഡ്ജ് ജോൺ ബെയ്റ്റ്‌സ് പറഞ്ഞു.
സെപ്റ്റംബർ മുതൽ അദ്ദേഹം സഊദിയുടെ പ്രധാനമന്ത്രിയാണെന്നും വിദേശ രാജ്യങ്ങളുടെ മേധാവിമാർക്കെതിരേ കേസെടുക്കാൻ യു.എസ് കോടതിക്ക് കഴിയില്ലെന്നും ജഡ്ജ് പറഞ്ഞു. ഖഷോഗിയുടെ ഭാര്യ ഹാതിസ് സെൻജിസും ആക്ടിവിസ്റ്റ് ഗ്രൂപ്പായ ഡോണുമാണ് വധത്തിനു പിന്നിൽ മുഹമ്മദ് ബിൻ സൽമാന് പങ്കുണ്ടെന്നാരോപിച്ച് കോടതിയെ സമീപിച്ചത്. ഖഷോഗി വധക്കേസിൽ 2020 ൽ സഊദി കോടതി എട്ടു പേർക്കെതിരേ ശിക്ഷ വിധിച്ചിരുന്നു. ഏഴു മുതൽ 20 വർഷം വരെ തടവാണ് ഇവർക്ക് വിധിച്ചത്. ഖഷോഗി വധത്തെ തുടർന്ന് യു.എസും സഊദിയും തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിൽ സംഭവിച്ചിരുന്നു.
US court dismisses lawsuit against Saudi prince in journalist Jamal Khashoggi killing
Comments are closed for this post.