2022 January 26 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

യു.എസില്‍ കൊവിഡ് മരണം 30,000 കടന്നു; ഒറ്റ ദിവസത്തില്‍ മരിച്ചത് അയ്യായിരത്തിലേറെ പേര്‍

 

വാഷിങ്ടണ്‍: കൊവിഡ്-19 ബാധിച്ച് ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ച രാജ്യമായി യു.എസ്. ഇന്നു മാത്രം അയ്യായിരത്തിലേറെ പേരാണ് യു.എസില്‍ മരിച്ചത്. ഇതോടെ യു.എസിലെ മരണസംഖ്യ 30,000 പിന്നിട്ടു. 31,002 പേര്‍ മരിച്ചുവെന്നാണ് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇതോടെ ലോകത്താകെ മരണസംഖ്യ 1,41,895 ആയി ഉയര്‍ന്നു. 21,14,304 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 5,26,806 പേര്‍ രോഗവിമുക്തരായതായാണ് കണക്ക്. ഇറ്റലിയില്‍ ഇരുപതിനായിരത്തിലേറെ പേരും മരിച്ചപ്പോള്‍, സ്‌പെയിന്‍, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളില്‍ മരണം പതിനായിരം കവിഞ്ഞു. അതേസമയം ഐക്യരാഷ്ട്രസഭയും ലോകാരോഗ്യ സംഘടനയും നല്‍കുന്ന ഔദ്യോഗിക കണക്കുപ്രകാരം കൊവിഡ് ബാധിച്ച് ലോകത്താകെ 1,30,885 പേരാണ് മരിച്ചിരിക്കുന്നത്. 19,91,562 പേര്‍ക്കു വൈറസ് ബാധ സ്ഥിരീകരിച്ചതായും ഔദ്യോഗിക കണക്കില്‍ വ്യക്തമാക്കുന്നു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.