2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

യു.എസ് സേനയുടെ രഹസ്യ സ്‌പേസ് വിമാനം രണ്ടു വര്‍ഷത്തെ ദൗത്യത്തിനു ശേഷം തിരിച്ചെത്തി

യു.എസ് വ്യോമസേനയുടെ രഹസ്യ സ്‌പേസ് വിമാനമായ എക്‌സ്-37ബി രണ്ടു വര്‍ഷത്തെ ദൗത്യത്തിനു ശേഷം തിരിച്ചിറങ്ങി. നാസയുടെ ഫ്‌ളോറിഡയിലുള്ള കെന്നഡി സ്‌പേസ് സെന്ററിലാണ് വിമാനം സുരക്ഷിതമായി ഇറക്കിയത്.

പ്രത്യേകം തയ്യാറാക്കിയ റണ്‍വേയില്‍ രാവിലെ 7.47 നാണ് വിമാനം ഇറങ്ങിയത്.

2015 മേയിലാണ് വിമാനം അഞ്ചു റോക്കറ്റുകളുടെ സഹായത്തോടെ ബഹിരാകാശത്തേക്കെത്തിച്ചത്. കേപ് കാനാവറല്‍ എയര്‍ ഫോഴ്‌സ് സ്‌റ്റേഷനില്‍ നിന്നാണ് വിമാനം വിക്ഷേപിച്ചത്.

ഭ്രമണപഥത്തില്‍ 700 ല്‍ അധികം ദിവസം കറങ്ങിയ വിമാനത്തിന്റെ ദൗത്യം എന്താണെന്ന കാര്യം രഹസ്യമാണ്. യു.എന്‍ എയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ നടത്തുന്ന നാലാമത്തെയും ഏറ്റവും വലുതുമായ ദൗത്യമായിരുന്നു ഇത്.


 

 

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.