2022 July 06 Wednesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

ഷൂട്ടൗട്ടില്‍ ഉറുഗ്വയെ കീഴടക്കി പെറു സെമിയില്‍; കിക്ക് നഷ്ടമാക്കിയ സുവാരസ് നിറക്കണ്ണുകളോടെ മടങ്ങി

സാല്‍വദോര്‍: കോപ്പ അമേരിക്ക ഫുട്‌ബോളില്‍ കിരീടഫേവറിറ്റ് ടീമായിരുന്ന ഉറുഗ്വ സെമി ഫൈനല്‍ കാണാതെ പുറത്ത്. ഇന്നു പുലര്‍ച്ചെ നടന്ന മല്‍സരത്തില്‍ പെറുവിനോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5- 4ന് കീഴടങ്ങിയാണ് ഉറുഗ്വയുടെ മടക്കം. ഇരുപകുതിയും ഗോള്‍രഹിത സമനിലയായതോടെയാണ് മല്‍സരം പെനാറ്റിയിലേക്കു മാറിയത്. സൂപ്പര്‍ താരം ലൂയിസ് സുവരാസ് എടുത്ത കിക്ക് പെറു ഗോള്‍കീപ്പര്‍ ഗല്ലെസെ സേവ് ചെയ്യുകയായിരുന്നു. പെനാറ്റില്‍ കിക്ക് പാഴാക്കിയ സുവാരസ്, നിറക്കണ്ണുകളോടെയാണ് സ്‌റ്റേഡിയം വിട്ടത്.

 

സുവാരസിനെ സഹ താരങ്ങള്‍ ആശ്വസിപ്പിക്കുന്നു

 

ഉറുഗ്വായ്ക്കായി ആദ്യ കിക്കെടുത്തത് സുവാരസായിരുന്നു. അത് ഗോള്‍കീപ്പര്‍ തടുത്തതോടെ പെറു ആധിപത്യം നേടുകയും ഇത് അവസാനം വരെ തുടരുകയുമായിരുന്നു. സുവാരസിന്റെ കിക്ക് പാഴായതോടെ തന്നെ ഉറുഗ്വ താരങ്ങള്‍ക്കു മേല്‍ സമ്മര്‍ദ്ധം കൂടുകയും ചെയ്തു. പിന്നീട് കിക്കെടുത്ത എഡിസന്‍ കവാനി, സ്റ്റുവാനി, ബെന്റാങ്കുര്‍, ടൊറെയ്‌റ എന്നിവരെല്ലാം പെറു ഗോല്‍ക്കീപ്പറെ കബളിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. പെറുവിനു വേണ്ടി കിക്കെടുത്ത ഗ്യുറേറോ, റുഡിയാസ്, യോടുന്‍, അദ്‌വിങ്കുല, ഫ്‌ളോറെസ് എന്നിവരെല്ലാം ഉറുഗ്വ വല ചലിപ്പിച്ചതോടെ ഫൈനല്‍ വിസില്‍ മുഴങ്ങുകയും ഉറുഗ്വക്ക് മടക്കടിക്കറ്റ് ലഭിക്കുകയുമായിരുന്നു.

 

പെനാല്‍റ്റിയില്‍ കീഴടങ്ങിയെങ്കിലും മല്‍സരത്തില്‍ ആധിപത്യം ഉറുഗ്വക്കായിരുന്നു. കടുത്ത ആക്രമണങ്ങളുമായി കവാനിയും സുവാരസും കളംനിറഞ്ഞുകളിച്ചു.

 

ഇതോടെ രണ്ടാം സെമിഫൈനലില്‍ പെറുവും ചിലിയും ഏറ്റുമുട്ടും. ബുധനാഴ്ച രാവിലെ ആറുമണിക്കു നടക്കുന്ന ആദ്യ സെമിയില്‍ ബദ്ധ വൈരികളായ അര്‍ജന്റീനയും ബ്രസീലും തമ്മിലും ഏറ്റുമുട്ടും.

 

Uruguay 0-0 Peru Peru win 5-4 on penalties,


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.