മധ്യപ്രദേശ്:ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രം ഒഴിച്ച സംഭവത്തില്‍ പ്രതി പ്രവേഷ് ശുക്ലയുടെ വീട് പൊളിച്ചു. സംഭവത്തില്‍ പ്രതിയായ ബിജെപി എംഎല്‍എയുടെ സഹായിയായ പ്രവേഷ് ശുക്ലയെ അറസ്റ്റ് ചെയ്തിരുന്നു. പര്‍വേഷ് ശുക്ലയുടെ അനധികൃത കെട്ടിടങ്ങള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞതിനു പിന്നാലെയാണ് അധികൃതര്‍ എത്തി വീട് പൊളിച്ചത്.
കഴിഞ്ഞ ദിവസമാണ് മധ്യപ്രദേശിലെ സിധിയില്‍ ആദിവാസി വിഭാഗത്തില്‍ പെട്ട ദസ്മത റാവത് എന്ന കരൗണ്ഡി സ്വദേശിയുടെ മേല്‍ പ്രവേഷ് ശുക്ല സിഗരറ്റ് വലിച്ചുകൊണ്ട് മുത്രമൊഴിക്കുന്ന ദൃശ്യം പുറത്തുവന്നത്. ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതോടെ, വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതോടെയാണ് കേസെടുത്ത് കുറ്റക്കാരനെ അറസ്റ്റ് ചെയ്യാന്‍ മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാന്‍ നിര്‍ദേശം നല്‍കിയത്. ഇതിന് പിന്നാലെ പ്രവേഷിനായി തെരച്ചില്‍ വ്യാപകമാക്കി. രാത്രിയോടെ പ്രവേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കജഇയുടെ 294,504 വകുപ്പ്, എസ് സി എസ് ടി ആക്റ്റ് വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Comments are closed for this post.