എന്തിനും ഏതിനും ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പണമിടപാട് നടത്തുന്ന രീതിയാണ് ഇപ്പോഴുള്ളത്. ഒരു മാളില്‍ ഷോപ്പിംഗിനോ പെട്രോള്‍ പമ്പില്‍ നിന്നും ഇന്ധനം നിറയ്ക്കുമ്പോഴോ പണം നല്‍കുമ്പോഴും പലചരക്ക് കടയില്‍ ചെറിയ തുക അടയ്ക്കാനോ വേണ്ടിയാണെങ്കിലും യുപിഐ ആണ് ആളുകള്‍ ആശ്രയിക്കുന്നത്. പക്ഷേ ഇടയ്‌ക്കൊക്കെ യുപിഐ പണി തരാറുണ്ട്. യുപിഐ
പേയ്‌മെന്റുകള്‍ തടസ്സപ്പെടാനുള്ള സാഹചര്യം നിരവധിയാണ് അവയില്‍ പ്രധാന കാരണങ്ങള്‍ നോക്കാം.
യുപിഐ പേയ്‌മെന്റുകള്‍ പരാജയപ്പെടുമോ?
യുപിഐ ഐഡി തെറ്റിയാല്‍ : പേയ്‌മെന്റ് പൂര്‍ത്തിയാക്കുന്നതിന് യുപിഐ പിന്‍ നല്‍കണം. ഇത് തെറ്റിയാല്‍ യുപിഐ പേയ്‌മെന്റ് പരാജയപ്പെടാം.
അക്കൗണ്ടില്‍ ബാലന്‍സ് ഇല്ലെങ്കില്‍ : ബാങ്ക് അക്കൗണ്ടില്‍ ആവശ്യമായ ബാലന്‍സ് ഇല്ലെങ്കില്‍, പേയ്മന്റ് പരാജപ്പെട്ടേക്കാം.
നെറ്റ്വര്‍ക്കിലെ പ്രശ്‌നങ്ങള്‍ : നെറ്റ്വര്‍ക്ക് പ്രശ്‌നങ്ങള്‍ ചിലപ്പോള്‍ യുപിഐ പേയ്‌മെന്റ് ഇടപാടിനെ തടസ്സപ്പെടുത്തിയേക്കാം.
സാങ്കേതിക തടസ്സങ്ങള്‍ : യുപിഐ സംവിധാനത്തിലെ തടസ്സങ്ങള്‍ ചിലപ്പോള്‍ പേയ്‌മെന്റ് പരാജയത്തിന് കാരണമായേക്കാം.
ബാങ്ക് സെര്‍വറിലെ തകരാറുകള്‍ : പേയ്മന്റ് നടത്തുന്ന സമയത്ത് അയക്കുന്നയാളുടെയോ, സ്വീകരിക്കുന്നയാളുടേയോ ബാങ്ക് സെര്‍വറുകളില്‍ തകരാറുകള്‍ ഉണ്ടെങ്കില്‍, യുപിഐ പേയ്മന്റെ് തടസ്സപ്പെടുന്നതിന് കാരണമായേക്കാം. ഈ തടസ്സങ്ങള്‍ പേയ്‌മെന്റ് റദ്ദാകുന്നതിന് കാരണമായേക്കാം.
യുപിഐ പേയ്‌മെന്റ് പരിധി കഴിഞ്ഞാല്‍ : യുപിഐ പേയ്‌മെന്റുകളില്‍ ബാങ്കുകള് പ്രതിദിന പരിധി നിശ്ചയിച്ചിട്ടുണ്ട്. ഈ പരിധി കഴിഞ്ഞാല്‍ ചിലപ്പോള്‍ ഉപയോക്താക്കള്‍ക്ക് ഇടപാടുകള്‍ നടത്താന്‍ കഴിഞ്ഞെന്നു വരില്ല.
ഇത്തരത്തില്‍ ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിട്ടാല്‍ യുപിഐ പേയ്‌മെന്റ് നടത്തുമ്പോള്‍ നിരവധി പ്രശ്‌നം നേരിടുകയോ, പേയ്‌മെന്റ് പരാജയപ്പെടുകയോ ചെയ്‌തേക്കാം.
Comments are closed for this post.