2021 July 28 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പ്രയാഗ്‌രാജില്‍ ‘കൊറോണ മാതാ മന്ദിര്‍’ നിര്‍മിച്ച് ഗ്രാമവാസികള്‍; ദേവിക്ക് പച്ച മാസ്‌ക്

 

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ ‘കൊറോണ മാതാ’ ക്ഷേത്രം നിര്‍മിച്ച് പ്രദേശവാസികള്‍. ശുക്ലപുര്‍ ഗ്രാമവാസികളാണ് കൊറോണയുടെ പേരില്‍ ക്ഷേത്രം സ്ഥാപിച്ചത്. കൊറോണ ദേവിയെ ആരാധിക്കുന്നതിലൂടെ ജനങ്ങള്‍ കൊറോണയില്‍ നിന്ന് ദുരിതം അനുഭവിക്കുന്നത് ഇല്ലാതാകുമെന്ന വിശ്വാസത്തോടെയാണ് ക്ഷേത്രം സ്ഥാപിച്ചത്.

പച്ച മാസ്‌ക് ധരിച്ചാണ് കൊറോണ മാതയുടെ പ്രതിമ നിര്‍മിച്ചിരിക്കുന്നത്. ഇതേ തരത്തിലുള്ള പച്ച മാസ്‌കുകള്‍ ധരിച്ച് കുട്ടികളടക്കം നിരവധി പേര്‍ ആരാധിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഇവരെല്ലാം കൂടി സ്വയം ഫണ്ട് സ്വരൂപിച്ചാണ് പ്രതിമ സ്ഥാപിച്ചതും ആരാധന തുടങ്ങിയതും. കൊറോണയില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായകരമാവുമെന്ന വിശ്വാസത്തോടെയാണ് പിരിവ് നല്‍കിയത്.

എന്നാല്‍ സംഭവം വൈറലായതോടെ സ്ഥലത്തെത്തിയ പൊലിസ് ഇത് പൊളിച്ചുമാറ്റി. സ്ഥലം കൈയ്യേറിയാണ് പ്രതിമയും ക്ഷേത്രക്കെട്ടും നിര്‍മിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. തര്‍ക്കഭൂമിയിലാണ് ക്ഷേത്രം പണിതതെന്നും തര്‍ക്കത്തിലിരിക്കുന്ന ഒരാളാണ് പൊളിച്ചുമാറ്റിയതെന്നും പറയുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.