ദുബൈ: റമദാനില്‍ ഇഫ്താര്‍ ഭക്ഷണം വിതരണം നടത്താന്‍ പ്രത്യേക അനുമതി വാങ്ങണമെന്ന് ഔഖാഫി(ഇസ് ലാമിക് അഫേഴ്‌സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ്) ന്റെ നിര്‍ദ്ദേശം. അനുമതിയില്ലാതെ ഭക്ഷണം വിതരണം നടത്തുന്നത് അനധികൃത ജീവകാരുണ്യ പ്രവര്‍ത്തനമെന്ന നിലയില്‍ ഒരു ലക്ഷം ദിര്‍ഹം വരെ പിഴ ഈടാക്കാവുന്ന കുറ്റമായി കരുതുമെന്നും ഔഖാഫ് അറിയിച്ചു.
ഭക്ഷണ വിതരണത്തില്‍ ആവശ്യമായ നിയമങ്ങള്‍ പാലിക്കണമെന്നും നേരത്തെ അനുമതി തേടണമെന്നുമാണ് നിര്‍ദ്ദേശം. വിതരണം ചെയ്യുന്ന ഭക്ഷണം സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം. ആവശ്യക്കാരായ ജനങ്ങളിലേക്ക് കൃത്യമായി എത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കൂടിയാണ് ഈ മുന്നൊരുക്കമെന്നും ഔഖാഫ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥലം, സമയം എന്നിവ മുന്‍കൂട്ടി അറിയിക്കണം. അനുമതിക്കായി ഔദ്യോഗിക വെബ്‌സൈറ്റ് (www.iacad.gov.ae) വഴി അപേക്ഷിക്കാം. അല്ലെങ്കില്‍ 800600 എന്ന നമ്പറില്‍ വിളിക്കുകയുമാവാം. അപേക്ഷിക്കുന്ന വ്യക്തിയുടെ എമിറേറ്റ്‌സ് ഐഡി വിവരങ്ങള്‍, വിതരണ സ്ഥലം, റസ്റ്ററന്റുകളില്‍ നിന്നാണെങ്കില്‍ അവയുടെ രപേരും വിലാസവും വ്യക്തമായി നല്‍കിയിരിക്കണം.
Comments are closed for this post.