2023 September 22 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

തോക്ക് ചൂണ്ടി ജയ് ശ്രീ റാം വിളിക്കാന്‍ നിര്‍ബന്ധിച്ചു; യു.പിയില്‍ പള്ളി ഇമാമിന് നേരെ ആക്രമണം

തോക്ക് ചൂണ്ടി ജയ് ശ്രീ റാം വിളിക്കാന്‍ നിര്‍ബന്ധിച്ചു; യു.പിയില്‍ പള്ളി ഇമാമിന് നേരെ ആക്രമണം

ലക്‌നൗ: യു.പിയില്‍ നമസ്‌കാരം കഴിഞ്ഞ് പള്ളിയില്‍ നിന്ന് വീട്ടിലേക്ക് പോയ ഇമാമിനെ തോക്ക് ചൂണ്ടി ജയ് ശ്രീ റാം വിളിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. ബാഗ്പത് ജില്ലയിലെ പള്ളി ഇമാമായ മുജിബ് റഹ്‌മാനെയാണ് അക്രമികള്‍ സംഘം ചേര്‍ന്ന് ആക്രമിച്ചത്. ജയ് ശ്രീ റാം വിളിക്കാന്‍ വിസമ്മതിച്ചതോടെ പ്രതികള്‍ ഇമാമിനെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിന്റെ സി.സി ടി.വി പരിശോധിച്ച പൊലിസ് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രാഹുല്‍ കുമാര്‍, ജിതേന്ദ്ര കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.

‘വൈകുന്നേര നമസ്‌കാരം കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോള്‍ മൂന്നുപേര്‍ എന്നെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി. അവരുടെ കയ്യിലുണ്ടായിരുന്ന കാവി ഷാള്‍ എന്റെ കഴുത്തില്‍ കുരുക്കി ജയ് ശ്രീ റാം വിളിക്കാന്‍ ആവശ്യപ്പെട്ടു. ഞാന്‍ വിസമ്മതിച്ചപ്പോള്‍ അവരെന്നെ ക്രൂരമായി മര്‍ദ്ദിച്ചു. കോത്‌വാലി പൊലിസില്‍ ബുധനാഴ്ച്ച തന്നെ പരാതി നല്‍കിയെങ്കിലും അവര്‍ കേസെടുക്കാന്‍ കൂട്ടാക്കിയില്ല. പിന്നീടാണ് രണ്ട് പേരെ അറസ്റ്റ് ചെയ്തത്,’ മുജീബ് റഹ്‌മാന്‍ പറഞ്ഞതായി ദി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം കേസില്‍ അന്വേഷണം നടക്കുകയാണെന്നും മൂന്നാമത്തെ പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായും പൊലിസ് പറഞ്ഞു. 2013 മുസഫര്‍ നഗര്‍ കലാപ സമയത്ത് ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങള്‍ ബാധിച്ച ജില്ലയാണ് ബാഗ്പത്. 12 പേരാണ് അന്ന് ബാഗ്പതില്‍ മാത്രം കൊല്ലപ്പെട്ടത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.