തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഒന്നാം പാദവാര്‍ഷിക പരീക്ഷ ഈമാസം 16 മുതല്‍ 24 വരെ നടക്കും. ക്യു ഐപി മോണിറ്ററിംഗ് കമ്മിറ്റിയോഗത്തിലാണ് തീരുമാനമായത്. യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി തല പരീക്ഷകള്‍ ഓഗസ്റ്റ് 16 മുതലും, എല്‍പി വിഭാഗം പരീക്ഷകള്‍ ഓഗസ്റ്റ് 19 മുതലും ആരംഭിച്ച് 24ന് അവസാനിക്കും. ഓഗസ്റ്റ് 25ന് വിദ്യാലയങ്ങളില്‍ ഓണാഘോഷ പരിപാടികള്‍ നടത്തും. 26ന് സ്‌കൂളുകള്‍ അടച്ച് സെപ്റ്റംബര്‍ നാലിന് തുറക്കും.
Comments are closed for this post.