2023 March 28 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

മഹാകുംഭമേളക്ക് 2500 കോടി രൂപ അനുവദിച്ച് യു.പി സർക്കാർ

ലക്‌നോ: മഹാകുംഭമേളക്കായി ഉത്തർപ്രദേശ് സർക്കാർ 2500 കോടി രൂപ അനുവദിച്ചു. കുംഭമേളയുടെ ഒരുക്കങ്ങൾക്കായാണ് ഇത്രയും പണം അനുവദിച്ചത്. കഴിഞ്ഞ ദിവസം അവതരിപ്പിച്ച സംസ്ഥാന ബജറ്റിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. നടപ്പ് സാമ്പത്തിവർഷത്തിൽ 621 കോടി രൂപയും ഒരുക്കങ്ങൾക്കായി അനുവദിച്ചിട്ടുണ്ട്.

ഈ തുക ഉപയോഗിച്ച് റോഡുകളുടെ വീതികൂട്ടലും സൗന്ദര്യവൽക്കരണവും ഉൾപ്പടെയുള്ള പ്രവൃത്തികൾ ഒരു വർഷത്തിനകം പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു. അയോധ്യ, വാരണാസി, ചിത്രകൂട്, വിന്ധ്യാചൽ, പ്രയാഗ് രാജ്, നൈമിഷാരണ്യ, ഗൊരഖ്പുർ, മഥുര, ബതേശ്വർ ധാം തുടങ്ങിയ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വികസനപ്രവർത്തനങ്ങൾ നടക്കുകയാണെന്നും യു.പി ധനമന്ത്രി അറിയിച്ചു. 12 വർഷത്തിലൊരിക്കലാണ് കുംഭമേള നടക്കുന്നത്.

ഇതുകൂടാതെ മതപരമായ കേന്ദ്രങ്ങളിലേക്കുള്ള റോഡുകളുടെ വികസനത്തിനായി 1000 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഇതിനുപുറമെ മതപരവും ചരിത്രപരവുമായ പ്രാധാന്യമുള്ളതുമായ നഗരങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് ഗ്രാന്റായി 50 കോടി അനുവദിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.