
ലഖ്നൗ: ഉത്തര്‍പ്രദേശ് പൊലിസിനെതിരെ ഗുരുതരമായ ആരോപണവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം നടത്തിയ പ്രവര്‍ത്തകന്റെ വീട്ടില്‍ സന്ദര്‍ശിക്കാനൊരുങ്ങിയ പ്രിയങ്കയെ വഴിയില്‍വച്ച് തടഞ്ഞ പൊലിസ്, കയ്യേറ്റം ചെയ്തുവെന്നാണ് ആരോപണം.
#WATCH: Congress’ Priyanka Gandhi Vadra says,”UP police stopped me while I was going to meet family of Darapuri ji. A policewoman strangulated&manhandled me. They surrounded me while I was going on a party worker’s two-wheeler,after which I walked to reach there.” pic.twitter.com/hKNx0dw67k
— ANI UP (@ANINewsUP) December 28, 2019
‘ഞാനെന്താണ് പറയേണ്ടത്.. അവര്‍ റോഡിന്റെ നടുവില്‍ വച്ച് എന്നെ തടഞ്ഞു. എന്നെ തടയാന്‍ അവര്‍ക്കൊരു കാരണവുമില്ലായിരുന്നു. ദൈവത്തിന് മാത്രമേ അറിയൂ.. എന്തിനാണവര്‍ അതു ചെയ്തതെന്ന്’- പ്രിയങ്കാ ഗാന്ധി പറഞ്ഞു.
ലഖ്നൗ പൊലിസ് തന്റെ കഴുത്തിന് ഞെക്കിയെന്ന് പ്രിയങ്ക പറഞ്ഞു. കാര്‍ തടഞ്ഞതോടെ പ്രവര്‍ത്തകന്റെ സ്കൂട്ടറിലായി പ്രിയങ്കയുടെ തുടര്‍യാത്ര. എന്നാല്‍ അതും പൊലിസ് തടഞ്ഞു. ഇതോടെ താന്‍ നടക്കുകയായിരുന്നുവെന്ന് പ്രിയങ്ക പറഞ്ഞു.