ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഭിന്നശേഷിക്കാരന് പൊലിസുകാരന്റെ ക്രൂരമര്‍ദ്ദനം. സ്റ്റേഷനു മുന്നില്‍ വെച്ച് മറ്റു പൊലിസുകാര്‍ നോക്കിനില്‍ക്കെയാണ് റിക്ഷാഡ്രൈവറായ ഭിന്നശേഷിക്കാരനെ പൊലിസുകാരന്‍ മര്‍ദ്ദിച്ചത്. സംഭവത്തില്‍ പൊലിസുകാരനെ സസ്‌പെന്‍ഡ് ചെയ്തു.
കനൗജ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളിനെയാണ് ജില്ലാ പൊലിസ് മേധാവി സസ്‌പെന്‍ഡ് ചെയ്തത്. ഇയാള്‍ക്കെതിരെ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. ഭിന്നശേഷിക്കാരനായ ഒരാളെ സ്റ്റേഷന് മുന്നില്‍ വച്ച് പൊലിസ് ഉദ്യോഗസ്ഥന്‍ നിലത്ത് വലിച്ചിഴച്ച് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇയാളുടെ തലയ്ക്ക് പിന്നിലടിച്ച് താഴേക്ക് തള്ളിയിടുന്ന ദൃശ്യങ്ങളായിരുന്നു വീഡിയോയില്‍. ഇതിന്റെ അടിസ്ഥാനത്തിലാണ്് നടപടി.
റോഡിന്റെ സമീപത്ത് നിന്ന് ആളുകളെ കയറ്റിയതിനാണ് തന്നെ മര്‍ദ്ദിച്ചതെന്ന് ഇ-റിക്ഷ ഡ്രൈവറായ ഭിന്നശേഷിക്കാരന്‍ പറയുന്നത്. എന്നാല്‍ വാഹനം റോഡിന്റെ വശത്തേക്ക് മാറ്റിനിര്‍ത്തി ആളുകളെ കയറ്റാന്‍ പറഞ്ഞതിന് ഓട്ടോ ഡ്രൈവര്‍ തന്നോട് മോശമായി പെരുമാറിയെന്നും അധിക്ഷേപ പരാമര്‍ശം നടത്തിയെന്നും പൊലിസുകാരന്‍ ആരോപിച്ചു.
Comments are closed for this post.