2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ട്രെയിനില്‍ ആളില്ലാതെ ട്രാവല്‍ ബാഗ്; തുറന്നു നോക്കിയപ്പോള്‍ ലക്ഷങ്ങള്‍

കാണ്‍പൂര്‍: ട്രെയിനില്‍ ആളില്ലാതെ കിടന്ന ട്രാവല്‍ ബാഗ് തുറന്നു നോക്കിയപ്പോള്‍ നിറയെ നോട്ടുകെട്ടുകള്‍. ട്രെയിനിലെ പാന്‍ട്രി കാറില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ട്രോളി ബാഗിനുള്ളിലാണ് ഒരു കോടി നാല്‍പതു ലക്ഷം രൂപ കണ്ടെത്തിയത്്. ബിഹാറിലെ ജയനഗറില്‍നിന്നു ഡല്‍ഹിയിലേക്കു പോയ വണ്ടിയിലാണ് പണമടങ്ങിയ ഈ ബാഗ് കണ്ടെത്തിയത്.
ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് ആളില്ലാതെ കിടക്കുന്ന ട്രോളി ബാഗ് പാന്‍ട്രി ജീവനക്കാരുടെ ശ്രദ്ധയില്‍പെടുന്നത്. റെയില്‍വേ പൊലിസിനെ വിവരം അറിയിച്ച ഉടന്‍ തന്നെ അവരത് സ്റ്റേഷനില്‍ ഇറക്കി. സ്‌റ്റേഷനില്‍ വച്ച് ബാഗ് തുറന്നുനോക്കിയപ്പോള്‍ നോട്ടുകെട്ടുകള്‍ അടുക്കിയ നിലയില്‍ ആയിരുന്നു. ഒരു കോടി നാല്‍പതു ലക്ഷം രൂപ ഒരു ദിവസമെടുത്താണ് എണ്ണിത്തിട്ടപ്പെടുത്തിയത്. ഉടന്‍ തന്നെ ആദായ നികുതി വകുപ്പിനെ അറിയിച്ചു.
ബാഗ് കൊണ്ടുവച്ചതാരാണെന്ന് അറിയില്ലെന്ന് പാന്‍ട്രി ജീവനക്കാര്‍ പൊലിസിനോട് പറഞ്ഞു. അന്വേഷണംം നടക്കുകയാണെന്നും ബാഗ് നഷ്ടപ്പെട്ടതായി ഒരാളും ഇതുവരെ പരാതിനല്‍കിയിട്ടില്ലെന്നും പൊലിസ് അറിയിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.