2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ബിരുദ പഠനം അമേരിക്കയില്‍; 20 ലക്ഷം രൂപവരെ ആനുകൂല്യം നേടാന്‍ അവസരം; എന്താണ് ‘വൈല്‍ഡ്ക്യാറ്റ്’ സ്‌കോളര്‍ഷിപ്പ്?

ബിരുദ പഠനം അമേരിക്കയില്‍; 20 ലക്ഷം രൂപവരെ ആനുകൂല്യം നേടാന്‍ അവസരം; എന്താണ് ‘വൈല്‍ഡ്ക്യാറ്റ്’ സ്‌കോളര്‍ഷിപ്പ്?

ഇന്ത്യയടക്കമുള്ള വിദേശ രാജ്യങ്ങൡ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിന് സഹായിക്കുന്നതിനായി അമേരിക്കയിലെ യൂണിവേഴ്‌സിറ്റികള്‍ വിവിധ സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമുകള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. വിദേശ വിദ്യാര്‍ഥികളുടെ രാജ്യത്തേക്കുള്ള കടന്നുവരവ് പ്രോത്സാഹിപ്പിക്കുന്നതിന്റെയും കഴിവുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ആവശ്യമായ പഠന സൗകര്യം നല്‍കുക എന്ന ലക്ഷ്യത്തോടെയുമാണ് ഇത്തരത്തില്‍ സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമുകള്‍ യു.എസ് മുന്നോട്ട് വെക്കുന്നത്.

അത്തരത്തില്‍ അമേരിക്കയിലെ പ്രശസ്തമായ യൂണിവേഴ്‌സിറ്റി ഓഫ് അരിസോണ തങ്ങളുടെ യു.ജി കോഴ്‌സുകള്‍ക്ക് പ്രവേശനം നേടുന്ന വിദേശ വിദ്യാര്‍ഥികള്‍ക്കായി നല്‍കുന്ന സ്‌കോളര്‍ഷിപ്പ് പദ്ധതിയാണ് യൂണിവേഴ്‌സിറ്റി ഓഫ് അരിസോണ ഗ്ലോബല്‍ വൈല്‍ഡ്ക്യാറ്റ് സ്‌കോളര്‍ഷിപ്പ്. 1885 ല്‍ സ്ഥാപിതമായ ഈ യൂണിവേഴ്‌സിറ്റി അമേരിക്കയിലെ തന്നെ ഏറ്റവും മികച്ച 20 യൂണിവേഴ്‌സിറ്റികളില്‍ ഒന്നായി പരിഗണിക്കപ്പെടുന്നു. പഠനത്തിന് പുറമെ ഗവേഷണ പ്രബന്ധങ്ങള്‍ക്കും പഠന നിലവാരത്തിനും ലോകത്തിലെ തന്നെ ഏറ്റവും മികച്ച സ്ഥാപനങ്ങളില്‍ ഒന്നായും പരിഗണിക്കപ്പെടുന്നു.

യൂണിവേഴ്‌സിറ്റി ഓഫ് അരിസോണ ഗ്ലോബല്‍ വൈല്‍ഡ്ക്യാറ്റ് സ്‌കോളര്‍ഷിപ്പ്.

   

2024-25 അക്കാദമിക വര്‍ഷത്തോക്കുള്ള സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ രജിസ്‌ട്രേഷന്‍ ഉടനെ തുടങ്ങും. അരിസോണ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള സ്ഥാപനങ്ങളില്‍ ബിരുദ കോഴ്‌സുകള്‍ക്ക് പ്രവേശനം നേടിയ അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്കും ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കും. യോഗ്യതക്കനുസരിച്ച് 5000 ഡോളര്‍ മുതല്‍ 23000 ഡോളര്‍ വരെയാണ് സ്‌കോളര്‍ഷിപ്പ് തുകയായി നിങ്ങള്‍ക്ക് ലഭിക്കുക. (4 ലക്ഷം രൂപ മുതല്‍ 20 ലക്ഷം രൂപ വരെ).

എല്ലാ വര്‍ഷവും തെരഞ്ഞെടുത്ത നിശ്ചിത എണ്ണം വിദ്യാര്‍ഥികള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. യൂണിവേഴ്‌സിറ്റി അഡ്മിഷനെടുക്കുന്ന സമയത്ത് തന്നെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ അവസരമുണ്ടായിരിക്കും. അക്കാദമിക യോഗ്യതയുടെ അടിസ്ഥാനത്തിലാണ് അര്‍ഹരായ വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുക. പഠന കാലയളവില്‍ ട്യൂഷന്‍ ഫീസിനത്തില്‍ ഇളവിനും ഉദ്യോഗാര്‍ഥികള്‍ക്ക് അവസരമുണ്ടായിരിക്കും.

യോഗ്യത
*അരിസോണ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള സ്ഥാപനങ്ങളില്‍ യു.ജി കോഴ്‌സുകള്‍ക്ക് പ്രവേശനം നേടിയിരിക്കണം.
*ഏറ്റവും കുറഞ്ഞത് 3.0 GPA യോ അതിന് മുകളിലോ സ്‌കോര്‍ നേടിയവര്‍ക്കാണ് അപേക്ഷിക്കാനാവുക.
*വിദേശ വിദ്യാര്‍ഥികള്‍ ഐ.ഇ.എല്‍.ടി.എസ്, TOEFL, പി.ടി.എ എന്നീ എക്‌സാമുകളില്‍ വിജയിക്കുകയും നിശ്ചിത ജി.പി.എ നിലനിര്‍ത്തുകയും ചെയ്യണം.
*സ്‌കോളര്‍ഷിപ്പിന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഇ-മെയില്‍ വഴി നേരിട്ട് യൂണിവേഴ്‌സിറ്റി തന്നെ വിവരം ധരിപ്പിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് https://everywhere.arizona.edu എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.