2023 March 24 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

‘എല്ലാ സര്‍വകലാശാലകള്‍ക്കും ഒറ്റ ചാന്‍സലര്‍’; ബില്ലില്‍ ഭേദഗതി നിര്‍ദ്ദേശിച്ച് പ്രതിപക്ഷം, ഭേദഗതിക്ക് അംഗീകാരം

തിരുവനന്തപുരം: ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റാനുള്ള ബില്ലില്‍ ഭേദഗതി നിര്‍ദ്ദേശിച്ച് പ്രതിപക്ഷം. എല്ലാ സര്‍വകലാശാലകള്‍ക്കും വേണ്ടി ഒറ്റ ചാന്‍സലര്‍ മതിയെന്നതാണ് പുതിയ ഭേദഗതി നിര്‍ദ്ദേശം. വിരമിച്ച സുപ്രിംകോടതി ജഡ്ജിയോ ഹൈക്കോടതി ചീഫ് ജസ്റ്റിസ്റ്റോ ചാന്‍സലറാകണം.

ചാന്‍സലര്‍ നിയമനത്തിന് വേണ്ടി പ്രത്യേക സമിതിയെ നിയോഗിക്കണമെന്നും പ്രതിപക്ഷ നിര്‍ദ്ദേശമുണ്ട്. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്നതാകണം സമിതി. സമിതിയുടെ ഭൂരിപക്ഷാഭിപ്രായമനുസരിച്ച് ചാന്‍സലറെ നിയമിക്കണമെന്നും പ്രതിപക്ഷം ഭേദഗതി നിര്‍ദ്ദേശിച്ചു.

അതേസമയം, പ്രതിപക്ഷ ഭേദഗതി സബ്ജറ്റ് കമ്മിറ്റി അംഗീകരിച്ചു.

ഗവര്‍ണര്‍ക്ക് പകരം പ്രമുഖരായ വിദ്യാഭ്യാസ വിദഗ്ധരെ ചാന്‍സലര്‍മാരാക്കണമെന്നാണ് കരട് ബില്ലിലെ നിര്‍ദേശം. സബ്ജക്ട് കമ്മിറ്റിക്ക് വിട്ട ബില്ലാണ് ഇന്ന് ചര്‍ച്ച ചെയ്ത് പാസാക്കുന്നത്. വൈസ് ചാന്‍ലസറുടെ സ്ഥാനം ഒഴിവുവന്നാല്‍ പ്രോ വൈസ് ചാന്‍സലര്‍ക്കോ മറ്റ് സര്‍വകലാശാല വി.സിമാര്‍ക്കും പകരം ചുമതല നല്‍കണമെന്നാണ് കരട് ബില്ലിലെ വ്യവസ്ഥ.

university bill amendmend passed in assembly


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.