
തിരുവനന്തപുരം: സര്‍വകലാശാലാ വിവാദങ്ങള്‍ക്ക് വിരാമമിടാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ഫോണില്‍ ബന്ധപ്പെട്ട് മുഖ്യമന്ത്രി. ചാന്‍സലര്‍ സ്ഥാനത്ത് തുടരാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് മുഖ്യമന്ത്രി ഗവര്‍ണറെ ബന്ധപ്പെട്ടത്.
ഇന്ന് ഉച്ചയോടെയാണ് മുഖ്യമന്ത്രിയുടെ ഫോണ്‍ കോള്‍ രാജ്ഭവനിലേക്ക് എത്തിയത്. സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനം ഒഴിയരുതെന്ന് ഫോണിലൂടെ മുഖ്യമന്ത്രി ഗവര്‍ണറോട് ആവശ്യപ്പെട്ടു.
ചികിത്സയ്ക്ക് വേണ്ടി വിദേശത്തേക്ക് പോകുന്ന കാര്യവും മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചിട്ടുണ്ട്. സര്‍വകലാശാല വിവാദങ്ങള്‍ക്ക് ശേഷം ആദ്യമായാണ് മുഖ്യമന്ത്രി ഗവര്‍ണറെ വിളിക്കുന്നത്.