2023 February 04 Saturday
‘കട്ടപ്പുറത്തെ കേരള സര്‍ക്കാര്‍’ ധവളപത്രം പുറത്തിറക്കി യു.ഡി.എഫ്; ഗുരുതര ആരോപണങ്ങള്‍

വിസ കഴിഞ്ഞിട്ടും മടങ്ങാത്തവര്‍ക്ക് പിഴയില്ലാതെ രാജ്യംവിടാനുള്ള കാലാവധി നീട്ടി യു.എ.ഇ

 

ദുബായ്: വിസാ കാലാവധി കഴിഞ്ഞിട്ടും നാട്ടിലേക്ക് മടങ്ങാത്തവര്‍ക്ക് പിഴയില്ലാതെ രാജ്യംവിടാനുള്ള കാലാവധി നീട്ടിനല്‍കി യു.എ.ഇ. 2020 ഡിസംബര്‍ 31 വരെയാണ് ആനുകൂല്യം നീട്ടിനല്‍കിയത്. യു.എ.ഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പിന്റേതാണ് തീരുമാനം.

കഴിഞ്ഞ മാര്‍ച്ച് മുതല്‍ വിസ കാലാവധി കഴിഞ്ഞിട്ടും യു.എ.ഇയില്‍ നിന്ന് മടങ്ങാതെ നില്‍ക്കുന്ന ആളുകള്‍ രാജ്യംവിട്ടാല്‍ എല്ലാ പിഴകളും റദ്ദാക്കുമെന്നും പുതുതായി ഇറക്കിയ ഉത്തരവില്‍ പറയുന്നു.

കൊവിഡ് വ്യാപനം തുടങ്ങിയതോടെയാണ് യു.എ.ഇ സൗജന്യമായി വിസ കാലാവധി നീട്ടി നല്‍കിയത്. ആദ്യ ഘട്ടത്തില്‍ ഡിസംബര്‍ 31 വരെയാണ് ആദ്യം വിസ കാലാവധി നീട്ടി നല്‍കിയിരുന്നത്. എന്നാല്‍, വിമാനങ്ങള്‍ സര്‍വീസ് തുടങ്ങിയതോടെ ഈ തീയതി ഒക്ടോബര്‍ 10 ആയി ചുരുക്കുകയായിരുന്നു. ഇപ്പോള്‍ വീണ്ടും പഴയ തിയ്യതിയിലേക്ക് നീട്ടിയിരിക്കുകയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.