ന്യൂഡല്‍ഹി: ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇന്ത്യയിലെത്തി. മൂന്ന് വര്‍ഷത്തിനുശേഷമാണ് അമേരിക്കന്‍ പ്രസിഡന്റ് ഇന്ത്യയിലെത്തിയത്. എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തിലെത്തിയ ബൈഡനെ പാലം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കേന്ദ്രസഹമന്ത്രി വി കെ സിങ്ങ് സ്വീകരിച്ചു . പ്രസിഡന്റായ ശേഷമുള്ള ബൈഡന്റെ ആദ്യ ഇന്ത്യ സന്ദര്‍ശനമാണിത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബൈഡനും ഇന്ന് ഉഭയകക്ഷി ചര്‍ച്ച നടത്തും.
ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സാമ്പത്തികപ്രതിരോധ സഹകരണം കൂടുതല്‍ ശക്തമാക്കല്‍, നേരിട്ടുള്ള വിദേശനിക്ഷേപം വര്‍ധിപ്പിക്കല്‍, കാലാവസ്ഥ വ്യതിയാന പ്രതിരോധം, ഹരിത വാതകങ്ങളുടെ ഉപയോഗം എന്നീ വിഷയങ്ങളില്‍ ആശയവിനിമയം നടക്കും. ഇരു രാജ്യങ്ങളും 2021ല്‍ ‘ക്ലൈമറ്റ് ആന്‍ഡ് ക്ലീന്‍ എനര്‍ജി അജന്‍ഡ 2030’ കരാര്‍ ഒപ്പിട്ടിരുന്നു.
ഇന്ത്യയില്‍ ആറ് ആണവ റിയാക്ടറുകളുടെ നിര്‍മാണത്തിനായി ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡും അമേരിക്കന്‍ കമ്പനിയായ വെസ്റ്റിങ്‌സ് ഇലക്ട്രിക് കമ്പനിയും നടത്തിവരുന്ന ചര്‍ച്ചയുടെ പുരോഗതിയും വിലയിരുത്തും.
Comments are closed for this post.