ന്യൂഡല്‍ഹി: കോഴിക്കോട് വിമാനത്താവളം സ്വകാര്യവത്കരിക്കുമെന്ന് അറിയിച്ച് കേന്ദ്ര വ്യോമയാന സഹമന്ത്രി വി.കെ സിങ്. രാജ്യസഭയില്‍ കോണ്‍ഗ്രസ് എം.പി ജെബി മേത്തറിന്റെ ചോദ്യത്തിനാണ് അദ്ദേഹം മറുപടി നല്‍കിയത്. എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കീഴിലുള്ള 25 വിമാനത്താവളങ്ങളാണ് 2022-25 കാലയളവില്‍ സ്വകാര്യവത്കരിക്കുന്നത്. ഇതില്‍ കോഴിക്കോടും ഉള്‍പ്പെടുന്നുവെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.
ഭുവനേശ്വര്‍, വാരണാസി, അമൃത്സര്‍, തിരുച്ചിറപ്പള്ളി, ഇന്‍ഡോര്‍, റായ്പൂര്‍, കോയമ്പത്തൂര്‍, നാഗ്പൂര്‍, പട്‌ന, മധുര, സൂററ്റ്, റാഞ്ചി, ജോധ്പൂര്‍, ചെന്നൈ, വിജയവാഡ, വഡോദര, ഭോപ്പാല്‍, തിരുപ്പതി, ഹുബ്ലി, ഇംഫാല്‍, അഗര്‍ത്തല, ഉദയ്പൂര്‍, ഡെറാഡൂണ്‍, രാജമുന്ദ്രി എന്നിവയാണ് സ്വകാര്യവത്കരിക്കുന്ന മറ്റു വിമാനത്താവളങ്ങള്‍.
മൂന്ന് വര്‍ഷം മുമ്പ് വിമാന അപകടം നടന്നതിന് ശേഷം കോഴിക്കോട്ടേക്കുള്ള വലിയ വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിവെച്ചിരുന്നു. വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാറും സംസ്ഥാന സര്‍ക്കാറും തമ്മില്‍ ഇപ്പോഴും തര്‍ക്കം തുടരുകയാണ്. ഇതിനിടെയാണ് വിമാനത്താവള സ്വകാര്യവത്കരണത്തിന് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്.
Comments are closed for this post.