2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കൊവിഡ് വ്യാപനം തടയുന്നതിന് പകരം ‘ആശയക്കുഴപ്പത്തിലായ’ ഇന്ത്യന്‍ സര്‍ക്കാര്‍ ക്രെഡിറ്റ് സ്വന്തമാക്കാനാണ് ഉത്സാഹം കാണിക്കുന്നത്; ഇതൊരു തരം ചിത്തഭ്രമമാണെന്ന് അമര്‍ത്യസെന്‍

മുംബൈ: കൊവിഡ് 19 വ്യാപനം തടയുന്നതിന് പകരം സ്വന്തം പ്രവൃത്തികളുടെ ക്രെഡിറ്റ് സ്വന്തമാക്കുന്ന തിരക്കിലായിരുന്നു ആശയക്കുഴപ്പത്തിലായ ഇന്ത്യന്‍ സര്‍ക്കാരെന്ന് നെബേല്‍ സമ്മാനജേതാവായ അമര്‍ത്യസെന്‍. രാജ്യത്ത് കൊവിഡ് ഇത്രയധികം രൂക്ഷമാകാന്‍ കാരണം സ്‌കീസോഫ്രീനിയ(ചിത്തഭ്രമം) ബാധിച്ച മോദി സര്‍ക്കാരാണെന്നും അമര്‍ത്യാസെന്‍ കൂട്ടിച്ചേര്‍ത്തു. രാഷ്ട്ര സേവാദള്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇന്ത്യയില്‍ കൊവിഡ് പടരില്ലെന്ന് ഉറപ്പുവരുത്തുന്നതിനേക്കാള്‍, അവര്‍ ചെയ്യുന്നതിന്റെ ക്രെഡിറ്റ് ഉറപ്പുവരുത്തുന്നതില്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധാലുവായിരുന്നു. അതിന്റെ ഫലം സ്‌കിസോഫ്രീനിയയായിരുന്നു.’ – സെന്‍ പറഞ്ഞു.

ഒരാള്‍ നല്ല കാര്യങ്ങള്‍ ചെയ്താല്‍ അതിന്റെ ക്രെഡിറ്റ് ലഭിക്കുമെന്നാണ്. ക്രെഡിറ്റ് ചിലപ്പോള്‍ ഒരാള്‍ എത്ര നന്നായി പ്രവര്‍ത്തിക്കുന്നു എന്നതിന്റെ സൂചകമായിരിക്കാമെന്ന ആഡംസ്മിത്തിന്റെ വരികളും അദ്ദേഹം ഉദ്ധരിച്ചു. എന്നാല്‍ നല്ല പ്രവൃത്തികള്‍ ചെയ്യുന്നതിന് പകരം അംഗീകാരം നേടാന്‍ മാത്രം ശ്രമിക്കുന്നത് ബൗദ്ധികമായ വിവരക്കേടാണ്. ഇന്ത്യ ശ്രമിച്ചത് അതിനാണ്. അത് ഒഴിവാകേണ്ടതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

   

ഇന്ത്യ ലോകത്തെ രക്ഷിക്കുമെന്ന പ്രശംസ ലോകമെമ്പാടും സൃഷ്ടിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരുന്നു. അതേസമയം ഇന്ത്യക്കാരുടെ മേല്‍ പിടിമുറുക്കാന്‍ രോഗത്തിന് അവസരമുണ്ടാക്കുകയും ചെയ്‌തെന്ന് അമര്‍ത്യ സെന്‍ വിമര്‍ശിച്ചു.

രാജ്യത്ത് സാമൂഹ്യ അസമത്വങ്ങള്‍, വളര്‍ച്ചാ നിരക്കിലെ ഇടിവ്, തൊഴിലില്ലായ്മ എന്നിവ റെക്കോര്‍ഡ് ഉയരങ്ങളിലാണ്. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലും സാമ്പത്തികവും സാമൂഹ്യവുമായ നയങ്ങളിലും സൃഷ്ടിപരമായ മാറ്റം ഉണ്ടാവണമെന്ന് അമര്‍ത്യ സെന്‍ പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.