ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം ഇന്ന് കൊടുത്തു തീര്‍ക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരളത്തിന് 780 കോടി രൂപ ലഭിക്കും. 16,982 കോടി രൂപയാണ് സംസ്ഥാനങ്ങള്‍ക്ക് കൊടുത്തു തീര്‍ക്കാനായി അനുവദിച്ചിരിക്കുന്നത്. 49ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലണ് സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട തുക പൂര്‍ണമായും അനുവദിക്കുമെന്ന് മന്ത്രി അറിയിച്ചത്.
മഹാരാഷ്ട്രയ്ക്കാണ് ഏറ്റവും കൂടുതല്‍ തുക ലഭിക്കാനുള്ളത്. 2102 കോടി രൂപ ലഭിക്കും. കര്‍ണാടകയ്ക്ക് 1934 കോടി രൂപയും ഉത്തര്‍പ്രദേശിന് 1215 കോടി രൂപയും കിട്ടും. പുതുച്ചേരിക്കാണ് ഏറ്റവും കുറവ് തുക നല്‍കാനുള്ളത് പുതുച്ചേരിക്കാണ് 73 കോടി രൂപ. 2017ലാണ് ജിഎസ്ടി നിലവില്‍ വന്നത്.
2017 ജിഎസ്ടി ആരംഭിച്ചത് മുതല്‍ 2022 ജൂണ്‍ വരെയുള്ള ജിഎസ്ടിയിലെ നഷ്ടപരിഹാരത്തിന് കുടിശ്ശികയായി ബാക്കിയുണ്ടായിരുന്ന തുകയാണ് കേന്ദ്രം ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്.
Comments are closed for this post.