ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്കായി വന്‍ പ്രഖ്യാപനങ്ങള്‍. 2.73 ലക്ഷം കോടി രൂപ കാര്‍ഷികോല്‍പ്പന്നങ്ങളുടെ താങ്ങുവിലക്കായി നീക്കിവെക്കുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അറിയിച്ചു.
ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കും. അതിനായി വിവിധ പദ്ധതികള്‍ രൂപീകരിക്കും. വിഷരഹിത കൃഷി പ്രോത്സാഹിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കും.
വിളകളുടെ പരിചരണത്തിനും നിരീക്ഷണത്തിനും വളപ്രയോഗത്തിനുമായി കിസാന്‍ ഡ്രോണുകള്‍ ഉപയോഗിക്കും. അഞ്ച് നദീസംയോജന പദ്ധതികള്‍ക്കായി 46,605 കോടി രൂപ വകയിരുത്തി. ദമന്‍ ഗംഗ-പിജ്ഞാള്‍, തപി-നര്‍മദ, ഗോദാവരി-കൃഷ്ണ, കൃഷ്ണ-പെന്നാര്‍, പെന്നാര്‍-കാവേരി നദികള്‍ തമ്മിലാണ് സംയോജിപ്പിക്കുന്നത്. സംസ്ഥാനങ്ങള്‍ ധാരണയിലെത്തിയാല്‍ പദ്ധതി തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. സൗരോര്‍ജ പദ്ധതികള്‍ക്കായി 19,500 കോടി രൂപ വകയിരുത്തി. പൊതുജന നിക്ഷേപം പ്രോത്സാഹിപ്പിക്കും. മൂലധന നിക്ഷേപത്തില്‍ 35.4 ശതമാനം വര്‍ധനയുണ്ടായെന്നും മന്ത്രി വ്യക്തമാക്കി.
Comments are closed for this post.