2024 February 28 Wednesday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

രാജ്യത്ത് ഏകീകൃത സിവില്‍ കോഡും ജനസംഖ്യാനിയന്ത്രണ നിയമവും കൊണ്ടുവരണം: രാജ് താക്കറെ

ന്യൂഡല്‍ഹി: രാജ്യത്ത് ഏകീകൃത സിവില്‍ കോഡും ജനസംഖ്യ നിയന്ത്രണ നിയമവും കൊണ്ടുവരണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെ. കഴിഞ്ഞ ദിവസം പൂനെയില്‍ നടന്ന റാലിയിലാണ് അദ്ദേഹം ആവശ്യമുന്നയിച്ചത്.

‘രാജ്യത്ത് കഴിയാവുന്നത്ര വേഗത്തില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കണമെന്ന് പ്രധാനമന്ത്രിയോട് ഞാന്‍ ആവശ്യപ്പെടുന്നു. ജനസംഖ്യ നിയന്ത്രണ നിയമം കൊണ്ടുവരാനും ഒപ്പം ഔറംഗബാദിന്റെ പേര് സാംമ്പാജിനഗര്‍ എന്നാക്കി മാറ്റാനും പ്രധാനമന്ത്രി വേണ്ട നടപടികള്‍ സ്വീകരിക്കണം,’ രാജ് താക്കറെ പറഞ്ഞു.

ജൂണ്‍ അഞ്ചിന് അയോധ്യ സന്ദര്‍ശിക്കുമെന്ന് രാജ് താക്കറെ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ യാത്ര റദ്ദാക്കി. ജൂണ്‍ 1ന് രാജ് താക്കറെയ്ക്ക് ഒരു ശസ്ത്രക്രിയയുണ്ട്. അതിനാലാണ് അയോധ്യ യാത്ര റദ്ദാക്കിയതെന്നും രാജ് താക്കറെ പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.