2021 June 20 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

നിര്‍ഭാഗ്യവശാല്‍, ഗാര്‍ഹികപീഡനം നേരിടുന്ന ഭര്‍ത്താക്കന്മാര്‍ക്ക് വേണ്ടി ഇവിടെ നിയമമില്ലെന്ന് മദ്രാസ് ഹൈക്കോടതി

 

ചെന്നൈ: സ്ത്രീകള്‍ക്കെതിരായി പുരുഷന്മാര്‍ ഇരയായി വരുന്ന ഗാര്‍ഹിക പ്രശ്‌നങ്ങളില്‍ നടപടി സ്വീകരിക്കാന്‍ നിയമമില്ലാത്തത് നിര്‍ഭാഗ്യകരമാണെന്ന് മദ്രാസ് ഹൈക്കോടതി. ഭാര്യ നല്‍കിയ ഗാര്‍ഹികപീഡന കേസിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട ഭര്‍ത്താവിന്റെ പരാതിയില്‍ വാദം കേള്‍ക്കവെയാണ് ജസ്റ്റിസ് എസ്. വൈദ്യനാഥന്റെ പരാമര്‍ശം.

പി. സായ്കുമാര്‍ എന്ന മൃഗഡോക്ടറാണ് തന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട ഉത്തരവിനെതിരെ കോടതിയില്‍ റിട്ട് ഹരജി സമര്‍പ്പിച്ചത്. വിവാഹമോചനത്തിന് മുന്‍പ് ഗാര്‍ഹിക പീഡനം നടത്തിയെന്ന് ആരോപിച്ച് തന്റെ മുന്‍ഭാര്യ നല്‍കിയ പരാതിയെ തുടര്‍ന്നാണ് തന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതെന്ന് സായ്‌നാഥ് ഹരജിയില്‍ ചൂണ്ടിക്കാട്ടി.

സേലത്തെ കുടുംബകോടതി വിവാഹമോചനം നല്‍കുന്നതിന് നാലുദിവസം മാത്രം മുന്‍പാണ് ഭാര്യ പരാതി നല്‍കിയത്. ഇത് ഹരജിക്കാരനെ ഉപദ്രവിക്കുക എന്ന ലക്ഷ്യത്തിലും പ്രശ്‌നം ഉണ്ടാക്കാന്‍ വേണ്ടിയും ചെയ്തതാണെന്ന് വ്യക്തമാണെന്നും കോടതി നിരീക്ഷിച്ചു. ഇഗോയും അസഹിഷ്ണുതയും ചെരുപ്പുപോലെയാണെന്നും വീട്ടില്‍ക്കയറുന്നതിന് മുന്‍പ് അത് അഴിച്ചുവയ്ക്കണമെന്നും കോടതി പറഞ്ഞു. അല്ലെങ്കില്‍ അതിന്റെ ദുരിതം കുട്ടികള്‍ അനുഭവിക്കുമെന്നും കോടതി നിരീക്ഷിച്ചു.

ലിവ്- ഇന്‍ ബന്ധങ്ങളില്‍ പോലും 2005 ലെ ഗാര്‍ഹിക പീഡനത്തിന് സ്ത്രീകള്‍ക്ക് സുരക്ഷിതത്വ നിയമം ബാധകമായതോടെ വിവാഹത്തിന്റെ പവിത്രത നഷ്ടപ്പെട്ടുവെന്നും കോടതി പറഞ്ഞു. ഡോക്ടറെ 15 ദിവസത്തിനകം ജോലിയില്‍ തിരിച്ചെടുക്കണമെന്ന് ആനിമല്‍ ഹസന്‍ബഡറി ഡയരക്ടര്‍ക്ക് കോടതി നിര്‍ദേശം നല്‍കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.